ഖത്തർ ലോകകപ്പിന് പഴുതടച്ച സുരക്ഷ; 23,000 ജീവനക്കാർ സുരക്ഷയൊരുക്കും

സുരക്ഷാജീവനക്കാര്‍ക്ക് ഏറ്റവും മികച്ച പരിശീലനവും സൗകര്യവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്.

Update: 2022-06-03 19:17 GMT
Editor : Nidhin | By : Web Desk
Advertising

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് 23,000 ത്തിലേറെ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് സുപ്രീംകമ്മിറ്റി. ഇവരുടെ അവകാശങ്ങൾക്ക്

മുന്തിയ പരിഗണന നൽകുമെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി. ലോകകപ്പ് സമയത്ത് തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വെബിനാറിലാണ് സുപ്രീം കമ്മിറ്റി വർക്കേഴ്‌സ് വെൽഫയർ ഡിപാർട്ട്‌മെന്റ് ഡയറക്ടർ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സേവനങ്ങൾ വിശദീകരിച്ചത്. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് സ്വകാര്യമേഖലയിലെ 23,000 ലേറെ സുരക്ഷാ ജീവനക്കാരുടെ സേവനം ആവശ്യമാണ്. ഇവർക്ക് ഏറ്റവും മികച്ച പരിശീലനവും സൗകര്യവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്.

ഫിഫയുമായും ഖത്തറിലെ തൊഴിൽ മന്ത്രാലയം ഉൾപ്പെടെയുള്ള ഏജൻസികളുമായും സഹകരിച്ച് ഇവരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകമ്മിറ്റിയുടെ ഇടപെടലുകൾ മേഖലയിലെ തന്നെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് ഫീസിന്റെ റീ ഇംബേഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ളവ അദ്ദേഹം എടുത്തുപറഞ്ഞു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News