ലോകകപ്പ്: ഖത്തറിൽ ഗതാഗത നിയന്ത്രണം, ഓടിക്കാവുന്നതും അല്ലാത്തതുമായ വാഹനങ്ങളുടെ പട്ടിക പുറത്തിറക്കി

ലുസൈല്‍ സ്റ്റേഡിയത്തിന് സമീപത്തെ ചെറു റോഡുകളും അടച്ചിട്ടു

Update: 2022-11-01 17:53 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ലോകകപ്പിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി എ റിങ്, ബി റിങ് റോഡുകളില്‍ ഓടിക്കാവുന്നതും അല്ലാത്തതുമായ വാഹനങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ലുസൈല്‍ സ്റ്റേഡിയത്തിന് സമീപത്തെ ചെറു റോഡുകളും അടച്ചിട്ടു. 

സെന്‍ട്രല്‍ ദോഹയില്‍ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് എ- റിങ്, ബി- റിങ് റോഡുകളില്‍ ചില വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ഈ നിയന്ത്രണങ്ങളുണ്ടാകും. ഈ റോഡുകളിലൂടെ ഓടിക്കാന്‍ പാടില്ലാത്ത വാഹനങ്ങള്‍ താഴെ പറയുന്നവയാണ്, ട്രക്കുകള്‍,കൂളിങ് സൗകര്യമില്ലാത്ത പിക് അപ്പുകള്‍,15 സീറ്റില്‍ കൂടുതലുള്ള ബസുകള്‍, കറുത്ത നമ്പര്‍ പ്ലേറ്റുള്ള കമ്പനി വാഹനങ്ങള്‍, ഖത്തറിന് പുറത്ത് നിന്നുള്ള രാജ്യങ്ങളിലെ വാഹനങ്ങള്‍, ഡിസംബര്‍ 19 വരെ ഈ നിയന്ത്രണം തുടരും. ഇതോടൊപ്പം തന്നെ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന് സമീപത്തും ഗതാഗത നിയന്ത്രണമുണ്ട്. ലുസൈല്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്ന ചെറുറോഡുകളെല്ലാം അടച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News