അന്താരാഷ്ട്ര നഴ്‌സസ് ദിനം വിപുലമായി ആഘോഷിച്ച് യുനീഖ് ഖത്തർ
പൊഡാർ പേൾ സ്‌കൂളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു
ദോഹ: അന്താരാഷ്ട്ര നഴ്‌സസ് ദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ യുനീഖ്. പൊഡാർ പേൾ സ്‌കൂളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരും കുടുംബാംഗങ്ങളും അടക്കം എണ്ണൂറോളം പേർ ആഘോഷത്തിന്റെ ഭാഗമായി. അവർ നഴ്‌സസ്, അവർ ഫ്യൂചർ, ദ എക്കണോമിക് പവർ ഓഫ് കെയർ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ നഴ്‌സിങ് മേഖലയിലെ വിദഗ്ധർ പങ്കെടുത്തു.
യുനീഖ് നഴ്‌സിങ് എക്‌സലൻസ് അവാർഡിന് വിമാന യാത്രയിൽ ഹൃദയാഘാതം സംഭവിച്ച രോഗിയെ പ്രഥമ ശുശ്രൂഷ നൽകി രക്ഷപെടുത്തിയ ജാൻസി റെജി, നിഷ പീറ്റർ എന്നിവർ അർഹരായി. വിവിധ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി.
ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളായ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ്സി നിഹാദ് അലി തുടങ്ങിയവർ പങ്കെടുത്തു. യുണിക് പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, പാട്രൺ നൗഫൽ എൻ എം, ട്രഷറർ ദിലീഷ് ഭാർഗവൻ, യുണീഖ് ഉപദേശക സമിതി വൈസ് ചെയർപേഴ്‌സൺ മിനി സിബി തുടങ്ങിയവർ നേതൃത്വം നൽകി.