ഖത്തറിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് വാക്സിനേഷൻ ആരംഭിച്ചു
Update: 2023-02-10 04:45 GMT
ഖത്തറിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് വാക്സിനേഷന് തുടക്കമിട്ടതായി ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന കാമ്പയിനിൽ ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവയ്ക്കുള്ള കുത്തിവയ്പ്പുകളാണ് എടുക്കുന്നത്. നാഷണൽ വിഷൻ-2030 ന്റെ ഭാഗമായാണ് വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നത്. പൊതു സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളെല്ലാം വാക്സിൻ സ്വീകരിക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.
എല്ലാ സ്കൂളുകളിലുടനീളമുള്ള വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ കോർപ്പറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം (MoPH) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടക്കുന്നത്.