പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു
ദോഹ. പ്രവാസികള്‍ക്ക് സംസ്ഥാന സർക്കാർ പ്രവാസി വെൽഫെയർ ബോർഡ് മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഖത്തര്‍ കള്‍ച്ചറല്‍ ഫോറമാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.മാർച്ച് 11 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന പരിപാടിയില്‍ കേരള പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസർ കെ. എൽ. അജിത് കുമാർ സഹായ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും സദസ്യരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.പ്രവാസി വെൽഫെയർ ബോർഡിലൂടെ നടപ്പാക്കുന്ന പ്രവാസി പെൻഷൻ, സ്കോളർഷിപ്പ് , വായ്പ,പുനരധിവാസ പദ്ധതികൾ തുടങ്ങിയ പദ്ധതികളെ കുറിച്ച് സംശയങ്ങള്‍ ചോദിക്കാം. ഇത്തരം സേവനങ്ങളെ കുറിച്ച് ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ടറിയാനുളള അവസരം പ്രാവാസികളും പ്രദേശിക കൂട്ടായ്മകളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി ആവശ്യപ്പെട്ടു.
Meeting ID: 848 7712 3524 Passcode: Pravasi എന്ന ലിങ്കിൽ ആയിരിക്കും വെബിനാർ നടക്കുക.