ഖത്തറിൽ വ്യാപകമായി ഇടിയോട് കൂടിയ മഴ ലഭിച്ചു

Update: 2024-04-16 17:10 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: അയൽ രാജ്യങ്ങളിൽ തിമിർത്തുപെയ്യുന്ന മഴയുടെ പ്രഭാവം ഖത്തറിലും പ്രകടമായി. ഇന്നലെ രാത്രിയോടെയാണ് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ ഇടിയോട് കൂടി മഴ ലഭിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും വീശി. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സീലൈൻ ബീച്ചിൽ കുളിക്കാനിറങ്ങിയ ഡോക്ടർ മുങ്ങി മരിച്ചു.

ഹമദ് ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന മാജിദ് സുലൈമാൻ അൽഷാനൂർ അൽ നുആമിയാണ് മരിച്ചത്. ശക്തമായ മഴയുണ്ടാകുമെന്നമുന്നറിയിപ്പിനെ തുടർന്ന് സ്‌കൂളുകളിൽ ഇന്ന് ഓൺ വിദ്യാഭ്യാഭ്യാസം ഏർപ്പെടുത്തിയിരുന്നു. മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൌകര്യവും പ്രഖ്യാപിച്ചിരുന്നു, നാളെ രാവിലെ വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News