കടൽ കടന്നും ലോകകപ്പ് ആരവങ്ങൾ; ആറ് വൻ നഗരങ്ങളിൽ ഫാൻ ഫെസ്റ്റിവൽ

ദുബൈയിലും ഫിഫ ഫാൻ ഫെസ്റ്റിവൽ ഒരുക്കും

Update: 2022-10-13 05:04 GMT
Advertising

ഖത്തറിന് പുറത്തും ലോകകപ്പ് ആരവങ്ങളുമായി ഫിഫ. ആറ് വൻ നഗരങ്ങളാണ് ഫിഫ ഫാൻ ഫെസ്റ്റിവലിന് വേദിയാകുന്നത്. ലോകകപ്പിന്റെ ആരവങ്ങൾ വേദികൾക്ക് പുറത്തും അനുഭവിക്കാനുള്ള അവസരമാണ് ഫിഫ ഇതിലൂടെ ഒരുക്കുന്നത്.

ഖത്തറിൽ ദോഹ കോർണിഷിനോട് ചേർന്ന അൽബിദ പാർക്കാണ് ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ വേദി. പേരും രൂപവും മാറിയെത്തുന്ന ഫാൻ ഫെസ്റ്റിവൽ കളി കാണാനുള്ള കൂറ്റൻ സ്‌ക്രീനിനൊപ്പം സംഗീതം, ഡിജെ, സാംസ്‌കാരിക പരിപാടികൾ, ഫുഡ് കോർട്ടുകൾ തുടങ്ങി എല്ലാതരം ആസ്വാദകരെയും തൃപ്തിപ്പെടുത്തും.

അൽബിദ പാർക്കിലെ ഫാൻ ഫെസ്റ്റിവലിന് സമാനമായി ആറ് വൻ നഗരങ്ങളിൽ കൂടി ഇത്തവണ ഫാൻ ഫെസ്റ്റിവലുണ്ടാകും. ദുബൈ, സോൾ, ലണ്ടൻ, മെക്‌സിക്കോ സിറ്റി, സാവോ പോളോ, റിയോ ഡി ജനീറോ എന്നിവയാണ് ഫാൻ ഫെസ്റ്റിവലിന് വേദിയാകുന്ന നഗരങ്ങൾ. ഇവിടങ്ങളിലെല്ലാം അൽബിദയിലെ പ്രധാന ഫാൻ ഫെസ്റ്റിവലിലേത് പോലെ പ്രമുഖരായ കലാകാരൻമാരുടെ പ്രകടനങ്ങളുണ്ടാകും.

അതോടൊപ്പം തന്നെ ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ലോകകപ്പ് ആരവങ്ങളുടെ ദൃശ്യങ്ങളും സ്‌ക്രീനിലെത്തും. പതിനായിരത്തിലേറെ ആരാധകരെ ഉൾക്കൊള്ളുന്ന രീതിയിലാണ് ഫാൻ ഫെസ്റ്റിവലുകൾ സജ്ജീകരിക്കുന്നത്. അൽ ബിദയിൽ 40,000 പേർക്ക് ഒരേ സമയം ആടിത്തിമിർക്കാൻ അവസരമൊരുങ്ങും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News