ലോകകപ്പ് പടിവാതില്‍ക്കല്‍; ഖത്തറില്‍ സന്ദര്‍ശകരുടെ എണ്ണം കൂടുന്നു
ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണവും കുത്തനെ കൂടി
ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഖത്തറില്‍ സന്ദര്‍ശകര്‍ സജീവമാകുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ 500 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണവും കുത്തനെ കൂടി. 145,641 സന്ദർശകരാണ് ഈ ജൂണിൽ ഖത്തറിലെത്തിയത്. 2021 ജൂണിൽ കേവലം 24293 പേർ മാത്രമായിരുന്നു സന്ദർശകർ.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വാർഷിക കണക്കിൽ 499 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 41 ശതമാനവും ജിസിസിയില്‍ നിന്നാണ്. സന്ദർശകരിൽ 88,054 പേർ വ്യോമമാർഗം ഖത്തറിലെത്തിയപ്പോൾ 48021 പേർ കരമാർഗവും 9566 പേർ കടൽ മാർഗം എത്തിയതായും പി.എസ്.എ റിപ്പോര്‍ട്ട് പറയുന്നു, പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും വര്‍ധനയുണ്ട്.
മുൻവർഷത്ത അപേക്ഷിച്ച് 136.8 ശതമാനമാണ് കൂടിയത്. ഖത്തരികളല്ലാത്ത പുരുഷന്മാരാണ് പുതുതായി ലൈസൻസ് അനുവദിക്കപ്പെട്ടവരിലധികവും.8011 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായും പി.എസ്.എ റിപ്പോർട്ടിൽ വ്യക്തമാക്കി.