സാന്റിയാഗോ എവിടെ? മാഡ്രിഡിൽ നിന്നും ഖത്തറിലേക്ക് നടത്തം തുടങ്ങിയ ഫുട്‍ബോൾ ആരാധകനെ തേടി ലോകം
കഴിഞ്ഞ ജനുവരിയിലാണ് സാന്റിയാഗോ മാഡ്രിഡിൽ നിന്നും നടത്തം തുടങ്ങിയത്.
ദോഹ: സ്‍പെയിനിലെ മാഡ്രിഡിൽ നിന്നും ഖത്തറിലേക്ക് നടത്തം തുടങ്ങിയ ഫുട്‍ബോൾ ആരാധകൻ സാന്റിയാഗോയെ കാണാനില്ല. കാൽനടയായി സഞ്ചരിക്കുന്ന സാന്റിയായോ സാഞ്ചസ് കൊഗേദറിനെ കുറിച്ച് കഴിഞ്ഞ 20 ദിവസമായി വിവരങ്ങളൊന്നുമില്ലെന്ന ആശങ്കയിലാണ് ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകര്‍. ലോകകപ്പ്,
സ്‍പെയിനിൽ തുടങ്ങി, ഫ്രാൻസ്, ഇറ്റലി, അൽബേനിയ, ഗ്രീസ്, തുറക്കി, വഴി ഇറാഖിലെത്തിയ സാന്റിയാഗോ ഇറാൻ അതിർക്കരികിൽ നിന്ന് ഒക്ടോബർ ഒന്നിനാണ് അവസാനം സന്ദേശം പങ്കുവെച്ചത്. വടക്കൻ ഇറാഖില്‍ നിന്നും ഇറാനിലേക്ക് കടക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇൻസ്റ്റഗ്രാം സന്ദേശം. കുട്ടികൾക്കൊപ്പം കളിച്ചതിന്റെയും ഗ്രാമീണരുടെ ആതിഥ്യം ഏറ്റുവാങ്ങിയതിന്റെയും ഫോട്ടോകളുണ്ട്.
പിന്നീട് ഇൻസ്റ്റ പേജിൽ നിന്നും പോസ്റ്റുകളൊന്നും വന്നില്ല. ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സാന്റിയാഗോ സാഞ്ചസിന്റെ സുഹൃത്തുക്കളും വായനക്കാരും തന്നെ ഇൻസ്റ്റ പേജിലൂടെ അന്വേഷണം ആരംഭിച്ചു. അതിർത്തിഗ്രാമമായ പെൻജ് വെനിൽ നിന്നായിരുന്നു അവസാന ചിത്രം പകർത്തിയത്.
മലനിരകൾക്കപ്പുറം ഇറാൻ കാണുന്നതായും, ഗ്രാമീണർക്കൊപ്പം താമസിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയുമെല്ലാം ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒക്ടോബർ രണ്ടിന് സ്പാനിഷ് സമയം 12.30നാണ് ഏറ്റവും ഒടുവിൽ സാന്റിയാഗോയുടെ സന്ദേശം ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് പറയുന്നു. സുഹൃത്തുക്കൾ അടങ്ങിയ ഗ്രൂപ്പിൽ ദിവസവും സ്ഥലവും മാപ്പുമെല്ലാം പങ്കുവെക്കുന്നു. ഇറാനിലെ സ്പാനിഷ് എംബസിയും സാന്റിയാഗോക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.