സാവി ബാഴ്സലോണയിലേക്ക്; വിട്ടുനല്‍കാന്‍ ധാരണയായതായി അല്‍ സദ്ദ് ക്ലബ്

ബാഴ്സലോണ അല്‍ സദ്ദ് ക്ലബിന് ഉടന്‍ റിലീസ് തുക കൈമാറും

Update: 2021-11-05 14:52 GMT
Advertising

സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് ബാഴ്സലോണ പരിശീലകനാകും. നീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ സ്പാനിഷ് ഇതിഹാസം ഖത്തര്‍ വിടുന്ന കാര്യം അല്‍ സദ്ദ് ക്ലബ് സ്ഥിരീകരിച്ചു. ബാഴ്സലോണ വൈസ് പ്രസിഡന്‍റ് ദോഹയിലെത്തി അല്‍ സദ്ദ് മാനേജ്മെന്‍റുമായും സാവിയുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു ക്ലബുകളും തമ്മില്‍ ധാരണയിലെത്തിയത്. സാവിയെ വിട്ടുനല്‍കുന്നതിനുള്ള റിലീസ് തുക ബാഴ്സലോണ ഉടന്‍ കൈമാറുമെന്നും അല്‍ സദ്ദ് ക്ലബ് സിഇഒ തുര്‍ക്കി അല്‍ അലി സ്ഥിരീകരിച്ചു. ഭാവിയില്‍ സഹകരണം തുടരുമെന്ന ധാരണയോടെയാണ് കരാറെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

പുറത്താക്കപ്പെട്ട മുന്‍ കോച്ച് കൂമാന് പകരം സാവി പരിശീലകനാകുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില‍് ശക്തമായിരുന്നു. എന്നാല്‍ സാവി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. അല്‍ സദ്ദിന്‍റെ ചരിത്രത്തില്‍ സാവിയുടെ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹത്തിന് വിജയാശംസകള‍് നേരുന്നതായും തുര്‍ക്കി അല്‍ അലി കുറിച്ചു. 2015ല്‍ അല‍് സദ്ദ് ക്ലബില്‍ കളിക്കാരനായെത്തിയ സാവിയെ 2019 ല്‍ വിരമിച്ചതിന് ശേഷം ക്ലബിന്‍റെ പരിശീലകനായി നിയോഗിക്കുകയായിരുന്നു. 2019 മുതല്‍ പരിശീലകക്കുപ്പായത്തിലും തിളങ്ങിയ സാവി രണ്ട് സീസണുകളില്‍ അല്‍ സദ്ദ് ക്ലബിന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാംപ്യന്‍ പട്ടം നേടിക്കൊടുത്തു

https://twitter.com/AlsaddSC/status/1456574716911788035/photo/1

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News