ഖത്തറിൽ മീഡിയവൺ ഇന്ത്യൻ കോഫീഹൗസുമായി ചേർന്ന് നടത്തുന്ന പായസപ്പോരിൽ റെസിപ്പി അയച്ചും പങ്കാളികളാകാം
ഖത്തറിലെ ഇന്ത്യക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം
ഖത്തറിൽ മീഡിയവൺ ഇന്ത്യൻ കോഫീഹൗസുമായി ചേർന്ന് നടത്തുന്ന പായസപ്പോരിൽ റെസിപ്പി അയച്ചും പങ്കാളികളാകാം. പായസമുണ്ടാക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ സാധിക്കാത്തവർക്ക് റെസിപ്പി അയച്ച് മത്സരത്തിന്റെ ഭാഗമാകാം. ഖത്തറിലെ ഇന്ത്യക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
ഈ ഓണക്കാലത്ത് നിങ്ങളുണ്ടാക്കുന്ന പായസത്തിന്റെ റെസിപ്പിയോ, പായസം ഉണ്ടാക്കുന്ന വീഡിയോയോ ഷെയർ ചെയ്താണ് മത്സരത്തിൽ പങ്കാളികളാകേണ്ടത്. ഇപ്പോൾ തന്നെ റെസിപ്പിയും വീഡിയോയും അയച്ചുതുടങ്ങാവുന്നതാണ്. രണ്ട് ഘട്ടങ്ങളിലായാണ് പായസപ്പോര് മത്സരം നടക്കുന്നത്. ആദ്യഘട്ടത്തിൽ പായസമുണ്ടാക്കുന്ന മൂന്ന് മിനുട്ടിൽ കവിയാത്ത വീഡിയോ വാട്‌സാപ്പ് ചെയ്യണം. വീഡിയോ ചിത്രീകരിക്കാൻ പ്രയാസമുള്ളവർക്ക് റെസിപ്പി അയച്ചും മത്സരത്തിന്റെ ഭാഗമാകാം.
ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേരാണ് രണ്ടാംഘത്തിൽ മത്സരിക്കുക. വീഡിയോ അയക്കുന്നവർക്ക് സോഷ്യൽ മീഡിയയിലെ ലൈക്കും ഷെയറും പരിഗണിച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള സാധ്യത കൂടും.തെരഞ്ഞെടുക്കപ്പെടുന്നവർക്കായി ഖത്തറിലെ ഇന്ത്യൻ കോഫീ ഹൌസിൽ പായമത്സരം നടത്തും. ഇതിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തും. പായസപ്പോരിൽ പങ്കെടുക്കുന്നവർക്കെല്ലാം ഗിഫ്റ്റ് കൂപ്പണുകൾ സമ്മാനമായി നൽകും.