Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
'നാം കരുത്തരാവുക കരുതലാവുക' എന്ന പ്രമേയത്തിൽ യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന കാമ്പയിന്റെ ഭാഗമായാണ് ഖത്തറിലെ യുവപ്രതിഭകളെ ആദരിക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ, സാഹിത്യം എന്നീ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച 40 വയസ്സിൽ താഴെയുള്ള ഖത്തര്‍ താമസക്കാരായവരെയാണ് ഇത്തവണ അവാർഡിനായി പരിഗണിക്കുക. നവംബർ 15 ന് മുമ്പായി youthexcellence2021@gmail.com എന്ന ഈമെയിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്. ഖത്തറിൽ റെസിഡന്റ് പെർമിറ്റ് ഉള്ള 1981 ലോ അതിനു ശേഷമോ ജനിച്ച മലയാളികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
സ്വന്തമായും മറ്റൊരാൾക്ക് വേണ്ടിയും അപേക്ഷ സമർപ്പിക്കാം. നോമിനേറ്റ് ചെയ്യപ്പെടുന്ന ആളെ കുറിച്ചുള്ള ലഘു വിവരണം, വ്യക്തിമുദ്ര പതിപ്പിച്ച മേഖല (വിശദാംശങ്ങൾ സഹിതം), വാലിഡ് ഖത്തർ ഐഡി കോപ്പി, ഇ മെയിൽ ഐഡി, മൊബൈൽ നമ്പർ, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. നിർദിഷ്ട ജൂറി ആയിരിക്കും അവാർഡ് നിർണ്ണയം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 55033621 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.