കമ്പനികളുടെ റീജിയണല്‍ ഓഫീസ് മാറ്റം; സൗദിയിലേക്ക് മാറുന്നതിന് ലൈസന്‍സ് നേടിയത് 162 കമ്പനികള്‍
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പ്രൊജക്ടുകളില്‍ പങ്കെടുക്കുന്നതിന് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സൗദിയില്‍ റീജിയണല്‍ ആസ്ഥാനം നിര്‍ബന്ധമാക്കിയിരുന്നു
അന്താരാഷ്ട്ര കമ്പനികളുടെ റിജിയണല്‍ ഓഫീസുകള്‍ സൗിയിലേക്ക് മാറ്റുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ധനമന്ത്രാലയം അറിയിച്ചു. ഇതിനകം നൂറ്റി അമ്പതിലധികം കമ്പനികള്‍ സൗദിയിലേക്ക് ഓഫീസ് മാറ്റുന്നതിന് ലൈസന്‍സ് നേടിയതായി മന്ത്രാലയം വെളിപ്പെടുത്തി.
രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെട്ടു വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ലക്ഷ്യം കണ്ടു വരുന്നതായും ധനമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തികവലോകന റിപ്പോര്‍ട്ട് പറയുന്നു. അന്ത്രാരാഷ്ട്ര കമ്പനികളുടെ റിജിയണല്‍ ആസ്ഥനം സൗദിയിലേക്ക് മാറ്റുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം പിന്നിടുമ്പോള്‍ 162 കമ്പനികള്‍ രാജ്യത്ത് ഓഫീസ് ആസ്ഥാനം തുറക്കുന്നതിനായി ലൈസന്‍സ് നേടികഴിഞ്ഞു. കൂടുതല്‍ കമ്പനികളുടെ അപേക്ഷകള്‍ പരിഗണനിയിലാണെന്നും സൗദി ധനമന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പ്രൊജക്ടുകളില്‍ പങ്കെടുക്കുന്നതിന് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സൗദിയില്‍ റിജിയണല്‍ ആസ്ഥാനം നിര്‍ബന്ധമാക്കിയിരുന്നു.