ജീവകാരുണ്യ പദ്ധതികളുമായി ആർ.ടി.എ; ഇഫ്​ത്താർ കിറ്റ്​ വിതരണവും സജീവം

സർക്കാർ സംവിധാനങ്ങളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്

Update: 2023-03-24 18:41 GMT
Advertising

യു.എ.ഇ: ദുബൈയിൽ റമദാനിൽ ആർ.ടി.എ പ്രഖ്യാപിച്ച വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ മികച്ച പ്രതികരണം. സർക്കാർ സംവിധാനങ്ങളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​​. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതാണ്​ പദ്ധതി

40,000പേർക്ക്​ ഭക്ഷണം എത്തിക്കുന്ന മീൽസ്​ ഓൺ വീൽസ്​, 500 പേർക്ക്​ പ്രീപെയ്​ഡ്​ നോൽ കാർഡ്​ വിതരണം ചെയ്യുന്ന റമദാൻ റേഷൻ എന്നിവയാണ്​ പദ്ധതിയിൽ പ്രധാനം. ഡ്രൈവർമാർ, തൊഴിലാളികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ്​ ആനുകൂല്യങ്ങൾ ലഭ്യമാക്കുക.

എല്ലാ വർഷവും സംഘടിപ്പിക്കുന്ന 'റമദാൻ അമൻ' എന്ന പദ്ധതിയുടെ 9ാമത്​ എഡിഷനും തുടക്കം കുറിച്ചു​​. ഇഫ്താർ സമയത്ത്​ പ്രധാന റോഡുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും നോമ്പ്തുറ കിറ്റുകൾ നൽകുന്നതാണ്​ പദ്ധതി. ഇഫ്താർ സമയത്തെ തിരക്കിട്ട യാത്ര ഉണ്ടാക്കുന്ന അപകടങ്ങൾ കുറക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. മുതിർന്ന പൗരന്മാർക്ക്​ വേണ്ടിയുള്ള പദ്ധതി എമിറേറ്റ്​സ്​ സൊസൈറ്റി ഫോർ പാരന്‍റ്​സ്​ കെയർ എന്ന കൂട്ടായ്​മയുമായി സഹകരിച്ചാണ്​ നടപ്പിലാക്കുക. 100പേർക്ക്​ പ്രീപെയ്​ഡ്​ നോൽ കാർഡ്​ വിതരണമാണിത്​. ഭക്ഷണ വിതരണ പദ്ധതിയിൽ ദിവസവും 1330പേർക്കാണ്​ ഭക്ഷണം എത്തിക്കുക. ദുബൈ ഇസ്​ലാമികകാര്യ, ചാരിറ്റബിള്‍ വകുപ്പ്​, ​ബൈത്തുൽ ഖൈർ സൊസൈറ്റി, എമിറേറ്റ്​സ്​ റെഡ്​ ക്രസന്‍റ്​ അതോറിറ്റി, എമിറേറ്റ്​സ്​ നാഷണൽ ഓയിൽ കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും വനിതാ ടാക്സി ഡ്രൈവർമാർക്കുമാണ്​ 500​ പ്രീപെയ്​ഡ്​ നോൽ കാർഡ്​ വിതരണം ചെയ്യുന്നത്​.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News