ആഗോള ജല സുസ്ഥിരത ഉറപ്പ് വരുത്താൻ ഗ്ലോബല്‍ വാട്ടര്‍ ഓര്‍ഗനൈസേഷന് രൂപം നല്‍കി സൗദി

കിരീടാവകാശിയും സൗദി പ്രധാനമന്ത്രിയുമായ മുഹമ്മദ്ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനം നടത്തിയത്

Update: 2023-09-04 18:33 GMT
Advertising

ദമ്മാം: ഗ്ലോബല്‍ വാട്ടര്‍ ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപനം നടത്തി. ആഗോള ജല സുസ്ഥിരതക്ക് വേണ്ടി സര്‍ക്കാരുകളും സംഘടനകളും നടത്തുന്ന ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഓര്‍ഗനൈസേഷന്‍ ശ്രമങ്ങള്‍ നടത്തും.

റിയാദ് ആസ്ഥാനമായാണ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുക. കിരീടാവകാശിയും സൗദി പ്രധാനമന്ത്രിയുമായ മുഹമ്മദ്ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനം നടത്തിയത്. ആഗോള തലത്തില്‍ നേരിടുന്ന ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ജലസ്രോതസുകളെ സുരക്ഷിതമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുക. ഇതിനായി നിലവില്‍ ലോകതലത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സര്‍ക്കാറുകളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കും.

ഓര്‍ഗനൈസേഷന്‍ വഴി പരസ്പര വൈദഗ്ധ്യങ്ങള്‍ കൈമാറുന്നതിനും, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും, നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണങ്ങള്‍ നടത്തുന്നതിനും പദ്ധതിയിടുന്നുണ്ട്. ജലസ്രോതസുകളുടെ സുസ്ഥിരത ഉറപ്പ് വരുത്തുന്നതിനും ജലം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും സംഘടന മുന്‍ഗണന നല്‍കും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സൗദി നടത്തി വരുന്ന ശ്രദ്ധേയമായ ചുവടുവെപ്പുകളുടെ ഭാഗം കൂടിയാണ് പുതിയ പ്രഖ്യാപനം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News