സൗദിയിൽ യൂസ്ഡ് കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്
ചൈനീസ് കാറുകളുടെ പുനര്‍വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിലെ കുറവാണ് ഇടിവിൻ്റെ പ്രധാന കാരണം
ദമ്മാം: സൗദിയിൽ യൂസ്ഡ് കാറുകളുടെ വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ യൂസ്ഡ് കാർ വിൽപ്പന ഏജൻസികളെ ഉദ്ധരിച്ചാണ് സാമ്പത്തിക മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോൾ യൂസ്ഡ് കാറുകളുടെ വിൽപ്പനയിലും വരുമാനത്തിലും വലിയ ഇടിവ് നേരിട്ടതായി ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു.
ചൈനീസ് കാറുകളുടെ പുനർവിൽപ്പനയിൽ നിന്നുള്ള വരുമാനത്തിലെ കുറവാണ് പ്രധാന കാരണം. ഒപ്പം മറ്റു കമ്പനികളുടെ യൂസ്ഡ് കാറുകൾ വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്നതും വരുമാനത്തിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഇടയാക്കി.
പുതിയ മോഡൽ ചൈനീസ് വാഹനങ്ങൾക്ക് പ്രിയമേറുന്നതാണ് ഇതിന് കാരണമായി ഇവർ പറയുന്നത്. ഉപയോഗിച്ച ചൈനീസ് കാറുകളുടെ പുനർവിൽപ്പന മൂല്യം മറ്റു കാറുകളുമായി താര്യതമ്യപ്പെടുത്തുമ്പോൾ വലിയ അന്തരമാണ് വിപണിയിൽ നേരിടുന്നത്.