സൗദിയിൽ പ്രകൃതിദുരന്തങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവർക്ക് നഷ്ടപരിഹാരം

ജിദ്ദ മഴയിൽ വിദേശികൾക്കും നഷ്ടപരിഹാരമുണ്ട്

Update: 2022-11-26 19:01 GMT
Advertising

സൗദിയിൽ പ്രകൃതിദുരന്തങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവർക്ക് നഷ്ടപരിഹാരം. സമ്പൂർണ ഇൻഷൂറൻസ് പോളിസിയുള്ള വാഹനങ്ങൾക്ക് ഇൻഷൂറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകുക.

ജിദ്ദ മഴയിൽ വിദേശികൾക്കും നഷ്ടപരിഹാരമുണ്ട്. വാഹനങ്ങൾക്ക് ഇൻഷൂറൻസ് കമ്പനികളെ സമീപിക്കാം. ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ജിദ്ദയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങൾ സംഭവിച്ച സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തെ നിയമമനുസരിച്ച് നഷ്ടപരിഹാരം ലഭിക്കുമെന്ന് നിയമ വിദഗ്ധന്‍ മുഹമ്മദ് അല്‍ വുഹൈബി പറഞ്ഞു.

വസ്തുവകകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും നേരിട്ട നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. സമഗ്ര ഇൻഷൂറൻസ് പോളിസിയുള്ള വാഹനങ്ങൾക്ക് ഇന്‍ഷുറന്‍സ് കമ്പനികളാണ് നഷ്ടപരിഹാരം നൽകേണ്ടത്. എന്നാൽ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയുള്ള വാഹനങ്ങൾക്ക് പ്രത്യേക കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. നഷ്ടപരിഹാര അപേക്ഷ അംഗീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും.

Full View

ജിദ്ദയിൽ നാശ നഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം ജിദ്ദ നഗരസഭയും വ്യക്തമാക്കിയിരുന്നു. 2009 ലെ പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരം നൽകിയ അതേ സംവിധാനങ്ങളിലൂടെയായിരിക്കും ഇത്തവണയും നഷ്ടപരിഹാരം നൽകുകയെന്നും നഗരസഭ വ്യക്തമാക്കി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News