വ്യവസായ നഗരങ്ങളിലേക്ക് റെയില്‍ പദ്ധതി; സൗദിയുടെ ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് കരുത്താകുമെന്ന് മന്ത്രി

റിയാദിലെയും ദമ്മാമിലെയും വ്യവസായ നഗരങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നതിനാണ് ധാരണയിലെത്തിയത്.

Update: 2024-02-09 19:07 GMT
Advertising

ദമ്മാം: സൗദിയിലെ വ്യവസായ നഗരങ്ങളെ ട്രെയിന്‍ നെറ്റ്‍വര്‍ക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് കരുത്തുപകരുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്. ഇത് രാജ്യത്ത് നിന്നുള്ള വ്യാപാരത്തിനും കയറ്റുമതിക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

റിയാദിലെയും ദമ്മാമിലെയും വ്യവസായ നഗരങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നതിനാണ് ധാരണയിലെത്തിയത്. പദ്ധതി വ്യവസായിക മേഖലയിലെ ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ആന്റ് ലോജിസ്റ്റിക്‌സ് പ്രോഗ്രാമിന്റെ പിന്തുണയോടെ സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്‍ഡ് ടെക്‌നോളജി സോണും സൗദിയ അറേബ്യന്‍ റെയില്‍വേയും തമ്മിലാണ് പദ്ധതിക്കായി കരാറിലെത്തിയത്. പദ്ധതി പ്രകാരം കിഴക്കന്‍ പ്രവിശ്യയിലെ സെക്കന്റ് തേര്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റികളിലേക്ക് റെയില്‍വേ ലൈന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News