ദമ്മാം ഖാലിദിയ സ്‌പോർട്സ് ക്ലബിന് പുതിയ ഭാരവാഹികള്‍
വാർഷിക ജനറൽ ബോഡിയും ഇഫ്താറും സംഘടിപ്പിച്ചു


ദമ്മാം: ദമ്മാമിലെ കാൽപ്പന്തു കൂട്ടായ്മയായ ഖാലിദിയ സ്പോർട്സ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് അഷ്‌റഫ് അലി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ ജനറൽ സെക്രട്ടറി ഷാഹിർ മുഹമ്മദ് വാർഷിക റിപ്പോർട്ടും ട്രഷറർ ജൈസൽ വാണിയമ്പലം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. 2025-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തോമസ് തൈപറമ്പിൽ പ്രസിഡന്റും റാസിക് വള്ളിക്കുന്ന് ജനറൽ സെക്രട്ടറിയും ഫൈസൽ ചെമ്മാട് ട്രെഷററുമായി തിരഞ്ഞെെടുത്തു. മുഹമ്മദ് ഷാഹിർ, സുബൈർ ചെമ്മാട് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ബഷീർ ഒറ്റപ്പാലം, നിസാം അരീക്കോട് എന്നിവരെ ജോയിന്റ് സെക്രെട്ടറിമാരായും തിരഞ്ഞെടുത്തു. ടീം ഡയറക്ടറായി ഷക്കീർ പാലക്കാടിനെ നിയമിച്ചു. ഖാലിദിയ ഫുട്ബോൾ അക്കാദമി ഡയറക്ടർ മാരായി അഷ്‌റഫ് അലി മേലാറ്റൂരിനെയും, സമീർ അൽ ഹൂതിനെയും തിരഞ്ഞെടുത്തു. ഷാഹിര്‍ മുഹമ്മദ്, റിയാസ് പട്ടാമ്പി, ആബിദ് മങ്കട, ബഷീർ മങ്കട, റഷീദ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.