മലയാളി ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു
ഒതുക്കുങ്ങൽ പൊന്മള പള്ളിയാളി മണ്ണിൽതൊടി എറമുവിന്റെ ഭാര്യ ഖദീജയാണ് മരിച്ചത്
Update: 2025-03-25 09:27 GMT


ജിദ്ദ: മലയാളി ഉംറ തീർത്ഥാടക ജിദ്ദയിൽ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ പൊന്മള പള്ളിയാളി മണ്ണിൽതൊടി എറമുവിന്റെ ഭാര്യ ഖദീജയാണ് മരിച്ചത്. ഉംറക്കെത്തി മടങ്ങവേ എയർപോർട്ടിൽ വെച്ച് അസുഖബാധിതയായ ഇവരെ അബ്ഹൂർ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസമായി ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.
മക്കൾ: സൈനുദ്ദീൻ ഫൈസി (ജിദ്ദ), മുസ്തഫ മാസ്റ്റർ, ജാഫർ ഹുദവി, അബ്ദുസമദ്, സുബൈദ, റംല, ഉമ്മു കുൽസു, ശമീമ.
നടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ ജിദ്ദയിൽ ഖബറടക്കം നടത്തി. മരണാനന്തര കർമ്മങ്ങൾ ജിദ്ദ കെഎംസിസി വെൽഫയർ വിങ് പൂർത്തിയാക്കി.