പ്രവാസ ലോകത്ത് സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: ആര്യാടൻ ഷൗക്കത്ത്

സമസ്ത ഇസ്‌ലാമിക് സെൻറർ മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാന്റ് ഇഫ്താർ സ്‌നേഹസംഗമവും ബദർ അനുസ്മരണവും സംഘടിപ്പിച്ചു

Update: 2025-03-25 09:43 GMT
പ്രവാസ ലോകത്ത് സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: ആര്യാടൻ ഷൗക്കത്ത്
AddThis Website Tools
Advertising

മക്ക: സമസ്ത ഇസ്‌ലാമിക് സെൻറർ മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാന്റ് ഇഫ്താർ സ്‌നേഹസംഗമവും ബദർ അനുസ്മരണവും സംഘടിപ്പിച്ചു. അവാലി ഹുസൈനിയ സയ്യിദ് മാനു തങ്ങൾ നഗറിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യാതിഥിയായി. കേരളത്തിലെ പോലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ പ്രവാസ ലോകത്തും വളരെ സജീവമാണെന്നും കൂട്ടായ്മയുടെ പ്രവർത്തങ്ങൾ മാതൃകയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

 

എസ്‌ഐസി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ദാരിമി കരുളായി, കെഎംസിസി സൗദി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, എസ്‌ഐസി സൗദി നാഷണൽ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, കെഎംസിസി മക്ക കമ്മിറ്റി സെക്രട്ടറി മുജീബ് സാഹിബ് പൂക്കോട്ടൂർ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, എസ്‌ഐസി നാഷണൽ ഓർഗനൈസർ നൗഫൽ തേഞ്ഞിപ്പലം, നൗഷാദ് പെരുന്തല്ലൂർ, സലീം കണ്ണനാംകുഴി, റയീഫ് കണ്ണൂർ, മുസ്തഫ മുഞ്ഞകുളം, നാസർ കിൻസാറ, ഷാനിയാസ് കുന്നിക്കോട്, നൗഷാദ് തൊടുപുഴ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.

സെക്രട്ടറി സിറാജ് പേരാമ്പ്ര, ട്രഷറർ ഇസ്സുദ്ദീൻ ആലുങ്കൽ, മുസ്തഫ മലയിൽ, സയ്യിദ് മൻസൂർ തങ്ങൾ പാണക്കാട്, മുഹമ്മദ് അലി യമാനി, മുനീർ ഫൈസി, ഹമീദ് കാവന്നൂർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News