സൗദിയില്‍ തൊഴിലിടങ്ങളിലെ അപകട നിരക്കില്‍ കുറവ്

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 6 ശതമാനം കുറവ് രേഖപ്പെടുത്തി

Update: 2023-08-10 02:36 GMT
Advertising

സൗദിയില്‍ ജോലി സ്ഥലങ്ങളിലുണ്ടാകുന്ന അപകട നിരക്കില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ അയ്യായിരത്തി എണ്ണൂറ്റി നാല്‍പ്പത്തിയഞ്ച് പേര്‍ക്ക് തൊഴിലിടങ്ങളില്‍ വെച്ച് പരിക്കേറ്റതായി ഗോസിയുടെ റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. തൊഴിലിടങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ മുന്‍കരുതലുകള് അപകടം കുറക്കുന്നതിന് കാരണമായി

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സാണ് കണക്ക് പ്രസിദ്ധീകരിച്ചത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാം പാദം പിന്നിടുമ്പോള്‍ രാജ്യത്ത് ജോലിക്കിടെയുണ്ടാകുന്ന അപകട നിരക്കില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട് പറയുന്നു.

മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആറ് ശതമാനം തോതില്‍ കുറവ് രേഖപ്പെടുത്തി. 2022 രണ്ടാം പാദത്തില്‍ 6198 പേര്‍ക്ക് അപകടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023ല്‍ ഇത് 5845 ആയി കുറഞ്ഞു. ജോലിക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചെറിയ പരിക്കുകള്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണിവ.

ഈ വര്‍ഷം പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടും അപകടം കുറഞ്ഞത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്. ജോലി സ്ഥലത്തെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകട സാധ്യത കുറക്കുന്നതിനുമായി ഗോസിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ കാമ്പയിനുകളും സുരക്ഷാ പരിശോധനകളും സംഘടിപ്പിച്ചു വരുന്നുമുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News