ആഭ്യന്തര ഹജ്ജ് ബുക്കിംഗ് തുടരുന്നു; സീറ്റിൻ്റെ ലഭ്യതക്കനുസരിച്ച് പാക്കേജ്
2 ലക്ഷം ആഭ്യന്തര തീർഥാടകർക്ക് അനുമതി
സീറ്റുകളുടെ ലഭ്യതക്കനുസരിച്ചായിരിക്കും ആഭ്യന്തര തീർഥാകർക്ക് പാക്കേജുകൾ തെരഞ്ഞെടുക്കാൻ സാധിക്കുകയെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം. രണ്ട് ലക്ഷം തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നൽകുക. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ആകെ 20 ലക്ഷത്തിലേറെ പേർ ഈ വർഷം ഹജ്ജിനെത്തും.
ഇരുപത് ലക്ഷം തീർഥാകർക്കാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകുക. അതിൽ 18 ലക്ഷം പേർ വിദേശ രാജ്യങ്ങളിൽ നിന്നും, 2 ലക്ഷം പേർ ആഭ്യന്തര തീർഥാടകരുമായിരിക്കും. ആഭ്യന്തര തീർഥാർകർക്ക് സീറ്റിൻ്റെ ലഭ്യതക്കനുസരിച്ചായിരിക്കും ബുക്കിംഗ് സമയത്ത് പേക്കേജുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. ബുക്കിംഗ് സമയത്ത് എല്ലാ പാക്കേജുകളും കാണാൻ സാധിക്കാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ബുക്കിംഗ് പുരോഗമിക്കുകയാണ്. അതിനനുസരിച്ച് ഓരോ പാക്കേജിലും ലഭ്യമാകുന്ന സീറ്റുകളുടെ എണ്ണം പരിഷ്കരിച്ചുകൊണ്ടിരിക്കും. അതിനനുസരിച്ച് മാത്രമേ പാക്കേജുകൾ കാണാൻ സാധിക്കുകയുളളൂ. മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയോ, നുസുക് ആപ്പ ് വഴിയോ ബുക്കിംഗ് നേടാം. കോവിഡ് വാക്സിനേഷന് പുറമെ, സീസണൽ ഇൻഫ്ലുവൻസ, മെനഞ്ചൈറ്റിസ് എന്നിവക്കെതിരെയും തീർഥാടകർ കുത്തിവെപ്പുടുക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.