11 വിഭാഗം വിദ്യാർഥികൾക്ക് ഹാജരാകുന്നതിന് ഇളവ്; സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി
കോവിഡ് പ്രോട്ടോകോൾ പ്രകാരം സ്‌കൂളുകളിൽ പാലിക്കേണ്ട പൊതു മാർഗനിർേദശങ്ങളും മന്ത്രാലയം പുറത്തിറക്കി
സൗദിയിൽ പതിനൊന്ന് വിഭാഗം വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകി. കെ.ജി തലം മുതലുള്ള സ്‌കൂളുകളിൽ നേരിട്ട് പഠനം ആരംഭിക്കാനിരിക്കെയാണ് ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർേദശം പുറപ്പെടുവിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സ്‌കൂളുകളിൽ പാലിക്കേണ്ട പൊതു മാർഗനിർേദശങ്ങളും മന്ത്രാലയം പുറത്തിറക്കി.
ഞായറാഴ്ച മുതൽ രാജ്യത്തെ മുഴുവൻ സ്‌കൂളുകളിലും നേരിട്ട് പഠനം ആരംഭിക്കും. ഇതിന്റെ മുന്നോടിയായാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെൾത്ത് അതോറിറ്റി വിഖായ മാർഗനിർേദശങ്ങൾ പുറത്തിറിക്കിയത്. ആരോഗ്യ സംബന്ധമായ പ്രയാസങ്ങൾ അനുഭവിക്കുന്ന പതിനൊന്ന് വിഭാഗം വിദ്യാർഥികൾക്ക് ക്ലാസുകളിൽ ഹാജരാകുന്നതിന് അതോറിറ്റി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ടൈപ്പ് വൺ പ്രമേഹ ബാധയുള്ളവർ, ബോഡി മാസ് ഇൻഡക്സ് വാല്യുവിൽ പൊണ്ണത്തടിയും ഭാരക്കുറവും അനുഭവപ്പെടുന്നവർ, ഹൃദയ സംബന്ധമായ അസുഖമുള്ളവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗമുള്ളവർ,വൃക്ക സംബന്ധമായ അസുഖ ബാധിതർ, അർബുദം പോലെയുള്ള രോഗ പ്രതിരോധ സംബന്ധമായ അസുഖമുള്ളവർ എന്നിവർക്കാണ് പ്രത്യേക ഇളവ് നൽകുക. ഇതിന് പുറമേ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പ്രത്യേക ഇളവ് നൽകപ്പെട്ട വിഭാഗങ്ങളൊടൊന്നിച്ച് താമസിക്കുന്ന വിദ്യാർഥികൾക്കും ക്ലാസിൽ് ഹാജരാകുന്നതിൽ് നിന്ന് ഇളവ് ലഭിക്കും. സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട പൊതുവായ കോവിഡ് പ്രോട്ടോകോൾ നിബന്ധനകളും വിഖായ പുറത്തിറക്കിയിട്ടുണ്ട്.