പ്രവാസികളുടെ പണമിടപാടില്‍ കുറവ് തുടരുന്നു
തുടര്‍ച്ചയായി പതിനൊന്ന് മാസങ്ങളിലും കുറവ് രേഖപ്പെടുത്തി
തുടര്‍ച്ചയായ പതിനൊന്നാം മാസവും സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ് രേഖപ്പെടുത്തി. നവംബര്‍ മാസത്തില്‍ 1014 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത് മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 കോടി റിയാല്‍, ആകെ തുകയുടെ നാല് ശതമാനം കുറവാണ്. തൊട്ട് മുമ്പത്തെ മാസത്തെ പണമിടപാടികനെക്കാള്‍ 76 കോടിയുടെ കുറവും നവംബറില്‍ രേഖപ്പെടുത്തി.
എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, സെപ്തംബര്‍ മാസത്തെക്കാള്‍ മെച്ചപ്പെട്ട പണമിടാപാടാണ് നവംബറിലുണ്ടായത്. സൗദിയിലേക്കുള്ള കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകളില്‍ വരുത്തിയ മാറ്റവും നിക്ഷേപ ബിസിനസ് സംരഭങ്ങളില്‍ വിദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങിയതും പണമയക്കുന്നതില്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായിട്ടുണ്ട്.