സൗദിയിൽ വിദേശികൾ ചെലവിട്ടത് മൂന്ന് ലക്ഷം കോടിയിലേറെ
270 ലക്ഷം വിദേശികളാണ് കഴിഞ്ഞ വർഷം സൗദി സന്ദർശിച്ചത്
റിയാദ്: സൗദിയിൽ വിദേശികൾ ചെലവിട്ടത് മൂന്ന് ലക്ഷം കോടിയിലേറെ രൂപ. ഇരുനൂറ്റി എഴുപത് ലക്ഷം വിദേശികളാണ് കഴിഞ്ഞ വർഷം രാജ്യം സന്ദർശിച്ചത്. ടൂറിസം വകുപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ. ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്കാണ് ഭൂരിഭാഗം തുകയും ചെലവഴിച്ചത്. 45 ബില്യൺ റിയാൽ ഇതിനായി ചെലവിട്ടു.
ഷോപ്പിംഗിനായി ചെലവഴിച്ചത് 25.5 ബില്യൺ റിയാലും. ഗതാഗതത്തിനായി ചെലവഴിച്ചതാകട്ടെ 21.5 ബില്യൺ റിയാലുമാണ്. ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി 19.4 ബില്യൺ റിയാലും ചെലവിട്ടു . കഴിഞ്ഞ വർഷം ആകെ വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടിയിലധികമാണ്. ഇതിൽ 270 ലക്ഷം സഞ്ചാരികൾ വിദേശത്തു നിന്നെത്തിയവരാണ്.
ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് രാജ്യം നടപ്പിലാക്കുന്നത്. വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കൂടിയാണ് രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ച.