ഗുഡ് വിൽ ഗ്ലോബൽ ഇനീഷിയേറ്റീവ് ഇന്ത്യൻ വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

സൗദിയുടെ പടിഞ്ഞാറൻ മേഖലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി ഇരുനൂറ്റി അമ്പതിലേറെ വിദ്യാർഥികൾ ശിൽപശാലയിൽ പങ്കെടുത്തു

Update: 2022-11-09 18:14 GMT
Editor : abs | By : Web Desk
Advertising

സൗദിയിലെ ജിദ്ദയിൽ ഗുഡ് വിൽ ഗ്ലോബൽ ഇനീഷിയേറ്റീവ് ഇന്ത്യൻ വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു.ടാലൻറ് ലാബ് സീസണ് 2 ശിൽപശാലയിൽ ഇന്ത്യൻ കോണ്‌സൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായി. സൗദിയുടെ പടിഞ്ഞാറൻ മേഖലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി ഇരുനൂറ്റി അമ്പതിലേറെ വിദ്യാർഥികൾ ശിൽപശാലയിൽ പങ്കെടുത്തു.

സമഗ്ര മികവിന്റെ ജീവിതപാഠങ്ങൾ പകർന്നുനൽകിയും വിജയത്തിലേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുത്തും ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യേറ്റിവ് അഥവാ ജിജിഐ സംഘടിപ്പിച്ച ടാലന്റ് ലാബ് സീസൺ രണ്ട് ഏകദിന ശിൽപശാല വിദ്യാർഥികൾക്ക് നവ്യാനുഭവം പകരുന്നതായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് 'സമഗ്ര മികവ്' എന്ന ശീർഷകത്തിൽ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്.

അഞ്ച് സെഷനുകളിലായി പത്ത് മണിക്കൂറോളം നീണ്ട ശിൽപശാലയിൽ ജിദ്ദ, ഖമീസ് മുശൈത്ത്, യാംബു തുടങ്ങി സൗദിയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു ഡസനോളം ഇന്റർനാഷനൽ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 250ലേറെ പ്രതിഭകൾ പങ്കെടുത്തു. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായിരുന്നു. അഭിരുചിക്കിണങ്ങുന്ന മേഖല തെരഞ്ഞെടുത്ത് സ്ഥിരതയോടെ കഠിനാധ്വാനം ചെയ്യുകയും ഏത് സാഹചര്യത്തിലും മനസ്സാന്നിധ്യം കൈവിടാതിരിക്കുകയും ചെയ്താൽ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം വിദ്യാർഥികളെ ഉണർത്തി. ജി.ജി.ഐ പ്രസിഡന്റ് ഹസൻ ചെറൂപ്പ അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഡോ. അഷ്റഫ് അമീർ, ഡോ. അകീല സരിറെതെ, മുഹമ്മദ് ആലുങ്ങൽ, ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. പ്രിൻസ് മുഫ്തി സിയാവുൽ ഹസൻ, പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, സകരിയ ബിലാദി എന്നിവർ സംസാരിച്ചു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News