ഹലാ ജിദ്ദയുടെ ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി.രാജീവ് നിർവഹിച്ചു

സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായ ഹാലാ ജിദ്ദ, സൗദി പ്രവാസി സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന അപൂർവ സംഗമമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഡിസംബർ ആറ്, ഏഴ് തീയതികളിൽ ദി ട്രാക്ക് ജിദ്ദയിലാണ് പരിപാടി.

Update: 2024-10-15 11:04 GMT
Editor : André | By : Web Desk

ഡിസംബർ ആദ്യവാരം ജിദ്ദയിൽ നടക്കുന്ന മീഡിയവൺ ഹലാ ജിദ്ദയുടെ ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കുന്നു. മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, ജനറൽ മാനേജർ പി.ബി.എം ഫർമീസ്, മീഡിയ സൊലൂഷൻ ഡിജിഎം ഹസ്നൈൻ അഹ്മദ് ഫാറൂഖ്, അഡ്മിൻ ഡെപ്യൂട്ടി മാനേജർ സമീർ നീർക്കുന്നം എന്നിവർ സമീപം.

Advertising

തിരുവനന്തപുരം: സൗദി അറേബ്യയുടെ ചരിത്രവും സംസ്കാരവും ഇഴചേർത്തൊരുക്കുന്ന ഇന്ത്യൻ കാർണിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. മീഡിയവൺ സംഘടിപ്പിക്കുന്ന കാർണിവലിന്റെ ലോഗോ തിരുവനന്തപുരത്തും ജിദ്ദയിലുമായാണ് പുറത്തിറക്കിയത്. തിരുവനന്തപുരത്ത് മന്ത്രി പി.രാജീവും ജിദ്ദയിൽ സൗദി മാധ്യമ മന്ത്രാലയം ഡയറക്ടർ ഹുസൈൻ എസ് അൽ ഷമ്മരിയും പ്രകാശനം നിർവഹിച്ചു. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവലായ ഹാലാ ജിദ്ദ, സൗദി പ്രവാസി സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന അപൂർവ സംഗമമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഡിസംബർ ആറ്, ഏഴ് തീയതികളിൽ ദി ട്രാക്ക് ജിദ്ദയിലാണ് പരിപാടി.

രണ്ടുദിവസത്തെ മേളയിൽ വിദ്യാഭ്യാസ- ബിസിനസ് പ്രദർശനങ്ങൾ, കല- ഭക്ഷ്യ മേളകൾ, വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന എക്സ്പോ തുടങ്ങിയവയുണ്ടാകും. പ്രശസ്തർ പങ്കെടുക്കുന്ന സം​ഗീത വിരുന്ന് ഹലാ ജിദ്ദയുടെ മുഖ്യ ആകർഷണമാകും. രണ്ട് ദിവസവും ജനപ്രിയ സംഗീത ബാൻഡുകൾ പരിപാടിയുടെ ഭാ​ഗമാകും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് മേള ആസൂത്രണം ചെയ്തിരിക്കുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, ശില്പശാലകൾ എന്നിവയുണ്ടാകും. ഫുഡ് കോർണറുകൾക്ക് പുറമേ വിദ​ഗ്ധർ പങ്കെടുക്കുന്ന പാചക വർക്ക്ഷോപ്പുകൾ ഹലാ ജിദ്ദയുടെ സവിശേഷതയായിരിക്കും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രമുഖരെ മേളയിൽ ആദരിക്കും. സ്വയം ശാക്തീകരണത്തിലൂടെ സമൂഹത്തിന് പ്രചോദനമായ വനിതകൾ പങ്കെടുക്കുന്ന സെഷനുകളും മേളയുടെ ഭാ​ഗമാകും.

തിരുവനന്തപുരത്ത് നടന്ന ഹലാ ജിദ്ദ ലോഗോ പ്രകാശനത്തിൽ മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജർ പി.ബി.എം ഫർമീസ്, മീഡിയ സൊലൂഷൻ ഡി.ജി.എം ഹസ് നൈൻ അഹമദ് ഫാറൂഖ്, അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി മാനേജർ സമീർ നീർക്കുന്നം എന്നിവർ പങ്കെടുത്തു.

ജി.സി.സി തല ലോ​ഗോ പ്രകാശനത്തിന്റെ ഭാഗമായി ജിദ്ദ അൽ ഹംറ റാഡിസൺ ബ്ലൂവിൽ നടന്ന ബിസിനസ് മീറ്റ് മീഡിയവൺ ടി വി ചെയർമാൻ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജെഎൻഎച്ച് ചെയർമാൻ വിപി മുഹമ്മദ് അലി, മീഡിയവൺ സിഇഒ റോഷൻ കക്കാട്ട്, മിഡിൽ ഈസ്റ്റ് ബിസിനസ് മാനേജർ സ്വവ്വാബ് അലി, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി വെസ്റ്റേൺ പ്രോവിൻസ് രക്ഷാധികാരി ഫസൽ പി മുഹമ്മദ്, എക്സ്കോം മീഡിയവൺ രക്ഷാധികാരി നജ്മുദ്ദീൻ, മീഡിയവൺ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബഷീർ ചുള്ളിയൻ എന്നിവർ പങ്കെടുത്തു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News