കോവിഡ് ബാധിച്ച് സൗദിയിൽ ആയിരം പേർ ഗുരുതരാവസ്ഥയിലെത്തിൽ
4092 പുതിയ കേസുകളും 4604 രോഗമുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയിവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതുൾപ്പെടെ 37000 പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലായിരത്തിലധികം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിയുടെ തുടക്കത്തിൽ 61 പേരായിരുന്നു കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ ഒരു മാസം പിന്നിട്ടപ്പോൾ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1002 ആയി ഉയർന്നു. പ്രതിദിന കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും അത്യാസന്നനിലയിലുള്ളവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രോഗബാധിതരെല്ലാം കോവിഡ് പരിശോധന നടത്താത്തത് കൊണ്ടാണ് പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം കുറയാത്തതെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരുന്നില്ലെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒന്നര ലക്ഷത്തോളം പേരിൽ പരിശോധന നടത്തിയപ്പോൾ 4092 പുതിയ കേസുകളും 4604 രോഗമുക്തിയും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരിൽ പന്ത്രണ്ടായിരത്തിലധികം പേർ റിയാദിലാണ്. നാലായിരത്തിലധികം പേർ ജിദ്ദയിലും രണ്ടായിരത്തിലധികം പേർ മക്കയിലും ചികിത്സയിലുണ്ട്.
In Saudi Arabia, the number of people infected with Covid has reached more than a thousand.