കേരള എൻജിനിയേഴ്സ് ഫോറം റിയാദിൽ സാംസ്‌കാരിക കലാ സമ്മേളനം സംഘടിപ്പിച്ചു
തരംഗ് എന്ന പേരിലാണ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചത്.
റിയാദ്: കേരള എൻജിനിയേഴ്സ് ഫോറത്തിന് കീഴിൽ റിയാദിൽ സാങ്കേതിക സാംസ്‌കാരിക കലാ സമ്മേളനം സംഘടിപ്പിച്ചു.തരംഗ് എന്ന പേരിലാണ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചത്.റിയാദ് ഖാദിസിയയിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽ വഹാബും പിസി മുസ്തഫയും ചടങ്ങിൽ മുഖ്യാതിഥികളായി. ബിസിനസ് രംഗത്തെ ട്രന്റുകളെ കുറിച്ച് സംരംഭകനായ പി.സി മുസ്തഫ സംസാരിച്ചു. KEF എൻജിനീയർമാർക്ക് വേണ്ടി രൂപം കൊടുത്ത മൊബൈൽ അപ്ലിക്കേഷൻ ലോഞ്ച് മോഡറേറ്ററായ നൗഷാദലി നിർവഹിച്ചു. കേരള എൻജിനിയേഴ്സ് ഫോറം പുറത്തിറക്കുന്ന മാഗസിൻ 'keftek 'ന്റെ പ്രകാശനം നംറാസ് നിർവഹിച്ചു. ആർട്‌സ് ഫെസ്റ്റ്, സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.
എഞ്ചിനീയറിങ് മേഖലയിൽ ഏർപ്പെടുത്തിയ സംഘടനയുടെ പുരസ്‌കാരങ്ങൾ നബീൽ ഷാജുദ്ധീൻ, സാബു പുത്തൻപുരയ്ക്കൽ, കരീം കണ്ണപുരം, ഷാഹിദ് മലയിലിൽ, എം.ടി.പി മുഹമ്മദ് കുഞ്ഞി എന്നിവർക്ക് സമ്മാനിച്ചു. എഞ്ചിനീയറിങ് ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും കെ. ഇ.എഫ് അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം എഴുന്നൂറോളം പേർ പങ്കാളികളായി. ഷാഹിദലി, ഇഖ്ബാൽ പൊക്കുന്ന് എന്നിവർ സംസാരിച്ചു. സംഘടനയുടെ കീഴിൽ വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങളിലെത്തി.