സൗദിയില്‍ അനധികൃത ടാക്സികള്‍ക്കെതിരെ പരിശോധന; നിരവധി പേര്‍ പിടിയില്‍

പിടിയിലാകുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും

Update: 2024-03-22 18:59 GMT
Advertising

റിയാദ്: സൗദിയില്‍ അനധികൃത ടാക്‌സികള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതോടെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി നിരവധി പേര്‍ പിടിയിലായി. റമദാനിലെ ആദ്യ എട്ട് ദിവസത്തിനുളളില്‍ നാനൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പിടിയിലാകുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഗതാഗത അതോറിറ്റി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചത്. ലൈസന്‍സുള്ള ടാക്‌സി കമ്പനികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അതിലൂടെ നിരവധി ആനൂകൂല്യങ്ങള്‍ നേടാമെന്നും അനധികൃത ടാക്‌സി ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അംഗീകൃതവും സുരക്ഷിതവുമായ നിരവധി ഗതാഗത സേവനങ്ങള്‍ ലഭ്യമാണെന്നും അവ ഉപയോഗപ്പെടുത്തണമെന്നും അതോറിറ്റി അറിയിച്ചു. ഇത്തരം അംഗീകൃത ഗതാഗത സേവനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News