സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം നടപ്പിലാക്കും; ജൂൺ 15 മുതൽ പ്രാബല്യത്തിൽ
ഉച്ചക്ക് 12 മണിക്കും വൈകിട്ട് മൂന്നിനും ഇടയിലുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്ന ജോലികൾ എടുപ്പിക്കാൻ പാടില്ല
റിയാദ്: സൗദിയിൽ മധ്യാഹ്നവിശ്രമ നിയമം ജൂൺ പതിനഞ്ചു മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ പതിനഞ്ചു വരെയാകും ഉത്തരവ് പ്രാബല്യത്തിലുണ്ടാവുക. ഇതോടെ ഉച്ചക്ക് 12 മണിക്കും വൈകിട്ട് മൂന്നിനും ഇടയിലുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്ന ജോലികൾ എടുപ്പിക്കാൻ പാടില്ല. സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. കടുത്ത ചൂടാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത.് റിയാദ് കിഴക്കൻ പ്രവിശ്യ മദീന ഉൾപ്പടെയുള്ള മേഖലകളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നത്. എല്ലാവർഷവും സൗദിയിലെ തൊഴിൽ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം സമാന ഉത്തരവ് പുറത്തിറക്കാറുണ്ട്. നിയമം ലംഘിക്കുന്ന തൊഴിലുടമക്ക്
നിയമം ലംഘിക്കുന്ന തൊഴിലുടമക്ക് ഓരോ തൊഴിലാളിക്ക് വീതം എന്ന തോതിൽ പിഴ ഈടാക്കും. വരും ദിനങ്ങളിൽ താപനില വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അനിവാര്യമായ സാഹചര്യങ്ങളിൽ ജോലി എടുക്കേണ്ടി വരുന്നവർക്ക് വെയിൽ ഏൽക്കില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത തൊഴിൽ സ്ഥാപനങ്ങൾക്കുണ്ട്. നിയമം ലംഘിച്ചാൽ കർശനമായ പിഴയും ശിക്ഷയും ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി