56 കമ്പനികൾക്ക് അനുമതി; സൗദിയിലേക്ക് കൂടുതൾ അന്ത്രാരാഷ്ട്ര ബ്രാൻഡുകൾ എത്തുന്നു

രാജ്യത്ത് ഇതുവരെ 1143 ഫ്രാഞ്ചൈസിംഗ് ബ്രാൻഡുകളാണ് പ്രവർത്തിച്ച് വരുന്നത്

Update: 2024-08-30 16:12 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്:  സൗദിയിലേക്ക് കൂടുതൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ എത്തുന്നു. 56 കമ്പനികളുടെ ഫ്രാഞ്ചൈസികൾക്ക് പുതുതായി അനുമതി നൽകിയതായി ചെറുകിട ഇടത്തരം ബിസിനസ് അതോറിറ്റിയായ മുൻഷആത്ത് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

സൗദി സർക്കാർ ആരംഭിച്ച ഫ്രാഞ്ചൈസി പ്രോഗ്രമിന്റെ രണ്ടാം ഘട്ടത്തിലാണ് കൂടുതൽ കമ്പനികൾ എത്തുന്നത്. പ്രാദേശിക വിപണിയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ വളർച്ച വർധിപ്പിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ഇതുവരെ 1143 ഫ്രാഞ്ചൈസിംഗ് ബ്രാൻഡുകളാണ് പ്രവർത്തിച്ച് വരുന്നത്. ഇവയുടെ മൊത്തം ബ്രാഞ്ചുകൾ 474669 കടന്നതായും അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭക്ഷണ പാനീയങ്ങൾ, റീട്ടെയിൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ ഫ്രാഞ്ചൈസികൾ എത്തുന്നത്. ഫ്രാഞ്ചൈസിംഗിലൂടെ അന്താരാഷ്ട്ര കുത്തകകളെയും കമ്പനികളെയും രാജ്യത്തേക്ക് എത്തിക്കുന്നതിനും വിപണി സജീവമാക്കുന്നതിനും ലക്ഷ്യമിടുന്നു. ഒപ്പം രാജ്യത്തെ ചെറുകിട നിക്ഷേപകർക്കും സംരഭകർക്കും അവരുടെ ബിസിനസ് വളർത്താനുള്ള അവസരമായും അതോറിറ്റി പദ്ധതിയെ കാണുന്നുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News