റിയാദിലെ പുതിയ ബസ് സർവീസുകൾ അടുത്ത മാസത്തോടെ
മെട്രോ വരും മാസങ്ങളിൽ സർവീസ് ആരംഭിക്കും
റിയാദിലെ പൊതുഗതാഗത പദ്ധതിയിലെ പുതിയ ബസ് സർവീസുകൾ അടുത്ത മാസം തുടങ്ങും. റിയാദ് മെട്രോ പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണെന്നും സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു. മെട്രോ വരും മാസങ്ങളിൽ ഓടിത്തുടങ്ങും.
ആദ്യ ഘട്ടത്തിൽ തന്നെ സമ്പൂർണ സർവീസുകൾ ആരംഭിക്കുന്ന തരത്തിലാണ് റിയാദ് പൊതു ഗതാഗത പദ്ധതി. 6 ലൈനുകളിലായി തുടങ്ങുന്ന മെട്രോ റെയിൽ പദ്ധതിക്കൊപ്പമാണ് ബസ് സർവീസുള്ളത്.
എന്നാൽ മെട്രോക്ക് മുന്നേ ബസ് സർവീസ് തുടങ്ങും. മാസങ്ങളായി ഇതിന്റെ പരീക്ഷണയോട്ടം തുടരുകയാണ്. ബസ് സർവീസിന്റെ പ്രാഥമിക വിവരങ്ങൾ ഇങ്ങിനെയാണ്. 1905 കി.മീ വരുന്ന 80 റൂട്ടുകൾ. 842 ബസുകൾ. 2860 ബസ് സ്റ്റോപ്പുകൾ.
ദിനം പ്രതി അഞ്ച് ലക്ഷം പേർക്ക് യാത്രാ സൗകര്യം. റിയാദിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുകയാണ് മെട്രോയുടെയും ബസ് പദ്ധതിയുടെയും ലക്ഷ്യം. റിയാദ് മെട്രോ നഗരത്തിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പദ്ധതിക്കാകും.
നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ബസ് സർവീസിന് പിന്നാലെ വരും മാസങ്ങളിൽ ആരംഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ഓരോ മെട്രോ ലൈനുകൾ വീതമായിരിക്കും സർവീസ് തുടങ്ങുകയെന്നും മന്ത്രി സൂചിപ്പിച്ചു.