കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

ഡേവിഡ് ലൂക്കിനെ ചെയർമാനായി നിലനിർത്തി. പ്രസിഡന്റായി ജോജി തോമസ്, ജനറൽ സെക്രട്ടറിയായി മുഹമ്മദ് നൗഫൽ, ട്രഷററായി രാജേന്ദ്രൻ പാലാ എന്നിവരെ തിരഞ്ഞെടുത്തു

Update: 2024-12-30 10:23 GMT
Advertising

റിയാദ്: 14 വർഷമായി റിയാദിൽ സജീവമായി പ്രവർത്തിക്കുന്ന കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് (KDPA) 2024-2026 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. മലാസിലെ ചെറീസ് റെസ്റ്റോറന്റ് ഹാളിൽ കൂടിയ വാർഷിക ജനറൽബോഡി യോഗം ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ചു.

സംഘടനയുടെ 2024-2026 വർഷത്തേക്കുള്ള ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. ഡേവിഡ് ലൂക്കിനെ ചെയർമാനായി നിലനിർത്തി. വൈസ് ചെയർമാനായി ബാസ്റ്റിൻ ജോർജ്, പുതിയ പ്രസിഡന്റായി ജോജി തോമസ്, ജനറൽ സെക്രട്ടറിയായി മുഹമ്മദ് നൗഫൽ, ട്രഷററായി രാജേന്ദ്രൻ പാലാ, വൈസ് പ്രസിഡന്റുമാരായി ജിൻ ജോസഫ്, ജെറി ജോസഫ്, റഫീഷ് അലിയാർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അൻഷാദ് പി ഹമീദ്, നിഷാദ് ഷെരിഫ് എന്നിവരെയും ചാരിറ്റി കൺവീനറായി ബോണി ജോയിയെയും ചാരിറ്റി ജോയിന്റ് കൺവീനറായി അഷ്റഫ് സികെയെയും പ്രോഗ്രാം കൺവീനറായി ജയൻ കുമാരനല്ലൂരിനെയും മീഡിയ കൺവീനറായി റസൽ മഠത്തിപ്പറമ്പിലിനേയും ഓഡിറ്ററായി അബ്ദുൽ സലാം പുത്തൻ പുരയിലിനേയും അഡൈ്വസറി ബോർഡ് അംഗങ്ങളായി ഡെന്നി കൈപ്പനാനി, ഡോ. കെആർ ജയചന്ദ്രൻ, ബഷീർ സാപ്റ്റ്‌കോ, ടോം സി മാത്യു, ഷാജി മഠത്തിൽ, ജെയിംസ് ഓവേലിൽ എന്നിവരെയും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു ഡോ. ജയചന്ദ്രൻ നേതൃത്വം നൽകി. പുതിയ യുവനേതൃത്വം സംഘടനയെ കൂടുതൽ ഉയർച്ചയിലേക്കു നയിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News