ഒഐസിസി ദമ്മാം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

Update: 2023-11-20 19:05 GMT
Advertising

വിവിധ രാജ്യങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒഐസിസി സംഘടനാ തെരഞ്ഞെടുപ്പ് സൗദി കിഴക്കൻ പ്രവിശ്യയിൽ വിവിധ ജില്ലാ ഏരിയ കമ്മിറ്റികൾ പൂർത്തിയാക്കുമ്പോൾ, തിരുവനതപുരം ജില്ലയെ നയിക്കുവാൻ പുതിയ ഭാരവാഹികൾ. ലാൽ അമീൻ (പ്രസിഡണ്ട്), സിവി രാജേഷ് (ജനറൽ സെക്രട്ടറി - സംഘടനാ ചുമതല), അനസ് തമ്പി (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ജില്ലാ കമ്മിറ്റിയെ ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.

സുരേഷ് മണ്ണറ (വൈസ് പ്രസിഡൻറ്), കാസിം നിസാമുദീൻ (വൈസ് പ്രസിഡണ്ട്), വർഗീസ് തോമസ് (വൈസ് പ്രസിഡണ്ട്), ശ്രീനാഥൻ (ജനറൽ സെക്രട്ടറി), ദാവൂദ്, നവാസ് ബദറുദീൻ, കീർത്തി ബിനൂപ്, നിമ്മി സുരേഷ്, നസീം നാദിർ ഷാ (സെക്രട്ടറിമാർ), മുഹമ്മദ് കല്ലൂർ (അസിസ്റ്റൻറ് ട്രഷർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 

ആസാദ് പള്ളിക്കൽ, ശ്രീജിത്, ആൻഡ്രൂസ്, അനി നഹാസ്, ഫാത്തിമാ അനസ്, നജീം വക്കം, നാഗേന്ദ്രൻ, ആസിഫ് പള്ളിക്കൽ, ഷാജഹാൻ, അനസ്, നൗഷാദ് എന്നിവർ എക്സിക്യുട്ടീവ്അംഗങ്ങളാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് നിസാർ ചെമ്പകമംഗലം, ഇകെ സലിം എന്നിവർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്നും റീജ്യണൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായിരിക്കും.

നിസാർ ചെമ്പകമംഗലത്തിൻറെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സിവി രാജേഷ് നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് വരണാധികാരികളായ ഹനീഫ് റാവുത്തർ, സക്കീർ ഹുസൈൻ എന്നിവർക്ക് വേദി കൈമാറി. 

അവതരിപ്പിച്ച പാനലിന് ജനറൽ ബോഡി യോഗത്തിൻറെ അംഗീകാരം ഉറപ്പ് വരുത്തി വരണാധികാരികൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 2023 - 2025 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് നിസാർ ചെമ്പകമംഗലം നിയുക്ത പ്രസിഡണ്ട് ലാൽ അമീനെയും സഹഭാരവാഹികളെയും അഭിനന്ദിച്ച് സംസാരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ മിനിറ്റ്‌സ് ബുക്ക് നിസാർ ചെമ്പകമംഗലം ലാൽ അമീന് കൈമാറി. സിവി രാജേഷ് സ്വാഗതവും അനസ് തമ്പി നന്ദിയും പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ലാൽ അമീനെയും സഹഭാരവാഹികളെയും സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അനുമോദിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News