ഒഐസിസി യാത്രയയപ്പ് സംഗമം ഒരുക്കി

Update: 2023-11-13 01:07 GMT
Advertising

പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റിയിലേക്കുള്ള കോട്ടയം ജില്ലയിൽ നിന്നുള്ള പ്രതിനിധിയും, കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഡെന്നിസ് മണിമലയ്ക്ക് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

കോവിഡ് കാലത്ത് ഒഐസിസി നടത്തിയ സേവന പ്രവർത്തനങ്ങളിൽ മുൻ നിരയിൽനിന്ന് പ്രവർത്തിച്ച ഡെന്നിസിൻ്റെ സംഭാവന ദമ്മാമിലെ ഒഐസിസി പ്രവർത്തകർക്ക് മറക്കാൻ കഴിയില്ലെന്ന് സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല പറഞ്ഞു.

കൂടാതെ, ചാർട്ടേഡ് വിമാന സർവീസുകൾക്ക് ഡെന്നിസ് നൽകിയ സേവനങ്ങളും വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന ഏൽപ്പിച്ച ഉത്തവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുന്നതിൽ ഡെന്നിസ് കാണിച്ചിരുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ ബിജു കല്ലുമല അഭിനന്ദിച്ചു.

റീജ്യണൽ കമ്മിറ്റിയുടെ ഉപഹാരം ബിജു കല്ലുമല ഡെന്നിസിന് കൈമാറി. ഇകെ സലിം, ഹനീഫ റാവുത്തർ, ചന്ദ്രമോഹനൻ, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, ഷംസു കൊല്ലം, സക്കീർ ഹുസൈൻ, പികെ അബ്ദുൽ കരീം, നിസ്സാർ മാന്നാർ, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News