സൗദിയിലെ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകൾ ഇനി വാടകക്ക് നൽകാം; അനുമതി നൽകി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂൾ സമയം കഴിഞ്ഞാൽ നഴ്സറി, ട്യൂഷൻ എന്നിവക്കായി വിട്ടുനൽകാനാണ് മന്ത്രാലയത്തിന്റെ അനുമതി

Update: 2024-08-27 15:20 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദിയിലെ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകൾ വാടകക്ക് നൽകാൻ അനുമതി. സൗദിയിലെ മിക്ക സ്‌കൂളുകളും ഉച്ചവരെയാണ് പ്രവർത്തിക്കുന്നത്. ഉച്ചക്ക് ശേഷമുള്ള സമയം സ്ഥാപനം മറ്റു സേവനങ്ങൾക്കായി വിട്ടനൽകാമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കാണ് വിട്ടു നൽകാൻ അനുമതി. നഴ്‌സറികൾ, ട്യൂഷൻ എന്നിവക്കായും ഇവ ഉപയോഗിക്കാം. നിലവിൽ ചിലയിടങ്ങളിൽ ഇതിന് അനുമതി നൽകിയിട്ടുണ്ട്. അതിനാൽ ഇവയുടെ പ്രവർത്തന രീതി സംബന്ധിച്ചും മന്ത്രാലയം വ്യക്തത വരുത്തി. ഇത്തരം സേവനങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് കൊമേഴ്‌സ്യൽ രജിസ്റ്റർ അഥവാ സി.ആർ ഉണ്ടായിരിക്കണം. സ്ഥാപനങ്ങളുടെ രീതി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിക്കണം. സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ചും നിർമാണ രീതി അനുസരിച്ചും നഗരസഭ, സിവിൽ ഡിഫൻസ് എന്നിവരുടെ അനുമതിയും വാങ്ങണം. വിദ്യാഭ്യാസ സ്ഥാപനവും ട്യൂഷനോ നഴ്‌സറിയോ നടത്തുന്ന സ്ഥാപനവും തമ്മിൽ കൃത്യമായ കരാറും വേണം. ഇതിനനുസരിച്ച് സ്‌കൂളിന്റെ പ്രവർത്തന ഘടനയിലും മാറ്റം വരുത്താൻ മന്ത്രാലയം അനുവദിക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News