റിയാദ് യാര സ്‌കൂളിന് പത്ത്, പ്ലസ്ടു പരീക്ഷകളിൽ നൂറ് മേനി വിജയം

പത്താംക്ലാസ് പരീക്ഷയിൽ 125 വിദ്യാർത്ഥികളിൽ 86 ശതമാനം വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസ്സോ അതിന് മുകളിലോ നേടി വിജയിച്ചു

Update: 2024-05-14 14:59 GMT
Advertising

 റിയാദ്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഇത്തവണയും നൂറുമേനി വിജയവുമായി യാര ഇന്റർനാഷണൽ സ്‌കൂൾ. 2023 - 2024 അധ്യയന വർഷത്തിൽ സി.ബി.എസ്.ഇ നടത്തിയ പത്താംക്ലാസ് പരീക്ഷയിൽ പരീക്ഷയെഴുതിയ 125 വിദ്യാർത്ഥികളിൽ 86 ശതമാനം വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ്സിലും അതിന് മുകളിലും വിജയം കൈവരിച്ചപ്പോൾ 52 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിക്ഷനോടെ വിജയിച്ചു. സ്റ്റേസിറണിത് (97.80%), സെറീൻ സാഹിദ് ജാൻ (96.40%), ഹന്ന മുജീബ് (96.20%) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി സ്‌കൂളിന്റെ അഭിമാനപത്രമായി മാറി.

പത്താംക്ലാസ് വിദ്യാർത്ഥികളായ ആകർഷ് മനോജ് മലയാളത്തിലും, ഹന്ന മുജീബ് കണക്കിലും നൂറിൽ നൂറ് മാർക്കും നേടി. പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലും നൂറ് ശതമാനം വിജയം യാര കൈവരിച്ചു. പരീക്ഷയെഴുതിയ 60 കുട്ടികളിൽ 95 ശതമാനം പേരും ഫസ്റ്റ് ക്ലാസ്സും അതിനു മുകളിലും നേടിയപ്പോൾ, 49 ശതമാനം വിദ്യാർത്ഥികൾ ഡിസ്റ്റിംക്ഷനോടെയും വിജയിച്ചു. സിദ്ര തഹ്സീൻ(97.40%), ബിന്യാമിൻ മുത്തഖീ പെഹ്ലാരി (94.80), മുഹമ്മദ് ഹാരിസ് മാളിയേക്കൽ (93%) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സയൻസ് വിഭാഗത്തിൽ സിദ്ര തഹ്സീൻ (97.40%),ബിന്യാമിൻ മുത്തഖീ പെഹ്ലാരി ( 94.80), സൽമാൻ ഫാരിസ് (92%) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഉറപ്പിച്ചപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ മുഹമ്മദ് ഹാരിസ് മാളിയേക്കൽ (93%) ജെലിൻ റോസ് (88.60%), നേഹ സുധേഷ് (86%) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മൻതഷ ഫൈൻ ആർട്‌സ് വിഷയത്തിൽ നൂറിൽ നൂറ് മാർക്കും നേടി സ്‌കൂളിന്റെ അഭിമാനമായി മാറി.

സ്‌കൂളിന്റെ പാഠ്യപാഠ്യേതര വിഷയങ്ങളിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളും പരിചയസമ്പന്നരും അർപ്പണബോധമുള്ളവരുമായ അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലവുമാണ് സ്‌കൂളിനെ ഇത്തരത്തിലൊരു വിജയത്തിലേക്ക് നയിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആസിമാ സലീം, വൈസ് പ്രിൻസിപ്പാൾ ഷറഫ് അഹമ്മദ്, മിഡിൽ ലീഡർമാരായ റഹ്‌മാബീവി അഫ്‌സൽ, സുധീർ അഹമ്മദ്, മറ്റ് അദ്ധ്യാപകർ എന്നിവർ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News