ആർ.എസ്.സി മുപ്പതാം വാർഷിക പ്രഖ്യാപന സംഗമം നടത്തി.
രിസാല സ്റ്റഡി സർക്കിൾ ആഗോള തലത്തിൽ സംഘടനയുടെ മുപ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സഘടിപ്പിച്ച പ്രഖ്യാപന സംഗമം 'ത്രൈവ് ഇൻ' റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ വിപുലമായി സംഘടിപ്പിച്ചു. മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു.
രിസാല ഓർബിറ്റ് സെഷനിൽ സംഘടനയുടെ മുഖപത്രമായ പ്രവാസി രിസാല ക്യാമ്പയിൻ പ്രഖ്യാപനവും രിസാല അപ്‌ഡേറ്റ് വിശദീകരണവും നടന്നു. സംഗമത്തിൽ ത്രൈവ് ഇൻ 30 എന്ന ശീർഷകത്തിൽ ആറ് മാസകാലയളവിൽ നടക്കുന്ന വിവിധ പദ്ധതികളായ വിദ്യാഭ്യാസ സെമിനാറുകൾ, സാംസ്‌കാരിക സംഗമങ്ങൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ചരിത്ര പ്രദർശനങ്ങൾ, സേവന-സാന്ത്വന പരിശീലനങ്ങൾ, സോൺ സമ്മേളനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പദ്ധതി അവതരണവും വീഡിയോ പ്രദർശനവും നടന്നു.
റിയാദിൽ നടന്ന സംഗമത്തിൽ ICF നാഷനൽ സംഘടനാ പ്രസിഡന്റ് അബ്ദുൽ സലാം വടകര ഉദ്ഘാടനവും ഐ.സി.എഫ് കുവൈത്ത് നാഷനൽ സെക്രട്ടറി അബ്ദുള്ള വടകര സന്ദേശ പ്രഭാഷണവും നിർവഹിച്ചപ്പോൾ ദമ്മാം സംഗമത്തിൽ ICF ഈസ്റ്റേൺ പ്രൊവിൻസ് സംഘടന പ്രസിഡന്റ് അൻവർ കളറോഡ് ഉദ്ഘാടനവും SSF ദേശീയ പ്രസിഡണ്ട് ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി സന്ദേശ പ്രഭാഷണവും നിർവഹിച്ചു.
റിയാദ്, ദമ്മാം, ഖസീം, ജുബൈൽ, അൽ അഹ്സ, ഖോബാർ, അൽ ജൗഫ്, ഹയിൽ തുടങ്ങിയ 9 പ്രവിശ്യകളിൽ നിന്നുള്ള സംഘടന പ്രതിനിധികൾ പങ്കെടുത്ത ഇരു സംഗമങ്ങളിലായി കബീർ ചേളാരി, ബഷീർ ബുഖാരി, അബ്ദുൽ നാസർ അഹ്‌സനി, സിദ്ധീഖ് സഖാഫി, ലുക്മാൻ പാഴൂർ, അൻവർ കളറോഡ്, മുജീബ് എറണാകുളം, ഇബ്രാഹിം അംജദി, റഊഫ് പാലേരി, അമീൻ ഓച്ചിറ, ഫാറൂഖ് സഖാഫി, നൗഫൽ മണ്ണാർക്കാട് തുടങ്ങിയ സഘടന നേതാക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.