വിനോദ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദി അറേബ്യ
ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്.
Update: 2023-05-15 19:01 GMT
ദമ്മാം: സൗദിയിൽ രാജ്യത്ത് വിനോദ മേഖലയില്‍ നടത്തിവരുന്ന പൊതു പരിപാടികള്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി വ്യക്തമാക്കുന്നത്.
കഴിഞ്ഞ എട്ട് മാസമായി നടത്തി വന്ന റിയാദ് സീസണ്‍ പരിപാടികളുടെ ഭാഗമായി 1,85,000 പേര്‍ക്ക് തൊഴില്‍ ലഭ്യമായതായി റിപ്പോര്‍ട്ട് പറയുന്നു. 55,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലും 1,30,000 പേര്‍ക്ക് പരോക്ഷ തൊഴിലും ഇതുവഴി ലഭ്യമായി.
വിനോദ മേഖലയില്‍ രാജ്യത്ത് നിരവധി പ്രൊജക്ടുകളും പരിപാടികളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ മേഖലാടിസ്ഥാനത്തില്‍ സീസണ്‍ ഫെസ്റ്റിവെലുകളും നിരന്തരമായി സംഘടിപ്പിച്ചു വരുന്നുണ്ട്.