ഹജ്ജ്; യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റ് ഒരുക്കി സൗദി അറേബ്യ
റിയാദ്: യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ ഹജ്ജിനായി നേരിട്ട് പെര്‍മിറ്റ് ലഭിക്കും. ഹജ്ജ്-ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ആപ്ലിക്കേഷന്‍ വഴിയാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനുസരണം പാക്കേജുകള്‍ തിരഞ്ഞെടുക്കാനും വ്യത്യസ്ത സേവനങ്ങള്‍ക്കും ആപ്ലിക്കേഷനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ച് 13 മുതല്‍ ഈ വര്‍ഷത്തെ ഹജ്ജിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി. ആപ്ലിക്കേഷനില്‍ വ്യക്തികത വിവരങ്ങള്‍ നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയുന്നതോടെ മുഴുവന്‍ സേവനങ്ങളും തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകും. ആപ്ലികേഷന്‍ വഴി താമസം, ഭക്ഷണം, യാത്ര, ഗൈഡന്‍സ്, എന്നിവ ഉള്‍പ്പെടുന്ന സേവന പാക്കേജുകള്‍ തിരഞ്ഞെടുക്കാനും ഓണ്‍ലൈനായി പണമടയ്ക്കാനും സാധിക്കും. ഏഴോളം അന്താരാഷ്ട്ര ഭാഷകളിലും ആപ്പിന്റെ സേവനം ലഭ്യമാണ്. കൂടാതെ ഹജ്ജ് അനുഷ്ഠാനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ വിവിധ സേവനങ്ങളും വിവരങ്ങളും ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. 2023 ഡിസംബറില്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് നൂസ്‌ക് വഴി ഹജ്ജിന് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതായി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ ഹജ്ജ് മന്ത്രാലയവുമായി ഏകോപിപിച്ചാണ് സേവനങ്ങല്‍ ലഭ്യമാക്കുന്നത്.