ദാക്കർ റാലി ആവേശത്തിനൊരുങ്ങി സൗദി അറേബ്യ

ദാക്കർ റേസിൽ വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും, ദാക്കർ ക്ലാസിക്കിൽ 148 വാഹനങ്ങളുമാണ് പങ്കെടുക്കുന്നത്.

Update: 2021-12-24 16:25 GMT
Editor : Nidhin | By : Web Desk
Advertising

സൗദി ദാക്കർ റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി ഒന്നിന് ആരംഭിക്കുന്ന റാലിയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറിൽ പരം വാഹനങ്ങൾ റാലിയിൽ അണിനിരക്കും. സൗദിയെ പ്രതിനിധീകരിച്ച് രണ്ട് മത്സരാർഥികൾ ആദ്യമായി ദാക്കർ റാലിയിൽ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ മോട്ടോർ റാലിയുടെ നാൽപ്പത്തിനാലാമത് എഡിഷനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായത്. സൗദിയിൽ ജിദ്ദയിലെ വെച്ച് ആരംഭിക്കുന്ന റാലിയിൽ എഴുപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മൽസരാർഥികളായി പങ്കെടുക്കും.

ജനുവരി ഒന്നിന് ആരംഭിക്കുന്ന റാലി രണ്ടാഴ്ച കാലം നീണ്ടുനിൽക്കും. മത്സരത്തിലെ മാസ്മരിക പ്രകടനങ്ങൾക്കായി ഏറ്റവും പുതിയ കായിക വാഹനങ്ങൾ ജിദ്ദയിലെത്തി കഴിഞ്ഞു. 1,100 വാഹനങ്ങളാണ് ഫ്രാൻസിലെ മാഴ്സയിൽ നിന്ന് കപ്പൽ മാർഗം ജിദ്ദയിലെത്തിച്ചത്. ദാക്കർ റേസിൽ വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും, ദാക്കർ ക്ലാസിക്കിൽ 148 വാഹനങ്ങളുമാണ് പങ്കെടുക്കുന്നത്. സൗദിയെ പ്രതിനിധീകരിച്ച് രണ്ട് മത്സരാർഥികൾ ആദ്യമായി ദാക്കർ റാലിയിൽ പങ്കെടുക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ദാനിയ അഖീലും മഷേൽ അൽ ഒബൈദാനുമാണ് മത്സരാർഥികൾ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News