ഈന്തപ്പഴ കയറ്റുമതിയിൽ വൻ വർധന രേഖപ്പെടുത്തി സൗദി അറേബ്യ
1700 കോടി രൂപയുടെ ഈന്തപ്പഴമാണ് ഈ വർഷം ആദ്യപകുതിയിൽ കയറ്റി അയച്ചത്
റിയാദ്: ഈന്തപ്പഴ കയറ്റുമതിയിൽ വൻ വർധന രേഖപ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.9 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. 1700 കോടി രൂപയുടെ ഈന്തപ്പഴമാണ് ഈ വർഷം ആദ്യപകുതിയിൽ കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ആദ്യ ആറു മാസത്തിൽ കയറ്റി അയച്ചത് 1500 കോടിയിലധികം രൂപയുടെ ഈന്തപ്പഴമായിരുന്നു.
ബ്രസീൽ, നോർവേ, ഇറ്റലി, കാനഡ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മൂല്യം ഈ വർഷം നൂറ് ശതമാനത്തിലെത്തി. ജർമ്മനി, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, സ്വീഡൻ, മലേഷ്യ, യുണൈറ്റഡ് കിംഗ്ഡം, മൊറോക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി മൂല്യവും വർധിച്ചു.
രാജ്യത്തുടനീളം ഈന്തപ്പന കൃഷി വ്യാപിപ്പിച്ചതിലൂടെയാണ് ഈ നേട്ടം സാധ്യമാക്കിയത്. 16 ലക്ഷം ടണ്ണിലധികം ഈന്തപ്പഴമാണ് ഈ വർഷം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഉത്പാദിപ്പിച്ചത്. 165,000 ഹെക്ടർ കൃഷിയിടത്തിലായിരുന്നു ഇത്തവണത്തെ കൃഷി. റിയാദ് മേഖലയിൽ നിന്നാണ് ഏറ്റവുമധികം വിളവ് ലഭിച്ചത്.