സൗദിയിൽ മാതാപിതാക്കളെ പീഡിപ്പിച്ചാൽ അഞ്ചു വർഷം തടവും ഒരു കോടി രൂപയിലധികം പിഴയും

മാതാപിതാക്കൾ, ശാരീരിക വൈകല്യമുള്ളവർ, 60 വയസ് പിന്നിട്ടവർ, ഗർഭിണികൾ എന്നിവർക്കെതിരായ പീഡനങ്ങൾക്കാണ് ശിക്ഷ വർധിപ്പിച്ചത്.

Update: 2022-05-13 16:54 GMT
Editor : Nidhin | By : Web Desk
Advertising

മാതാപിതാക്കൾ, ശാരീരിക വൈകല്യമുള്ളവർ, മുതിർന്ന പൗരൻമാർ എന്നിവർക്കെതിരായ പീഡനങ്ങൾക്കെതിരെ ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. ഇത്തരം കേസുകളിൽ അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ലഭ്യമാക്കുന്നതിനുള്ള നിയമ ഭേദഗതി സൗദി മന്ത്രിസഭ അംഗീകരിച്ചു.

സൗദി പീഡന സംരക്ഷണ നിയമത്തിൽ പരിഷ്‌കരണം വരുത്തിയാണ് ശിക്ഷ കടുപ്പിച്ചത്. നിയമത്തിന് സൗദി മന്ത്രിസഭ അനുമതി നൽകി. മാതാപിതാക്കൾ, ശാരീരിക വൈകല്യമുള്ളവർ, 60 വയസ് പിന്നിട്ടവർ, ഗർഭിണികൾ എന്നിവർക്കെതിരായ പീഡനങ്ങൾക്കാണ് ശിക്ഷ വർധിപ്പിച്ചത്. ജോലി സ്ഥലങ്ങൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ വെച്ചാണ് ഉപദ്രവമെങ്കിൽ ശിക്ഷ വീണ്ടും കടുക്കും. നിയമം നടപ്പിലാക്കേണ്ട നിയമപാലകരുടെ ഭാഗത്തു നിന്നാണ് ഉപദ്രവമെങ്കിൽ കുറക്കാർക്ക് കൂടുതൽ കടുത്തശിക്ഷ വിഭാവനം ചെയ്യുന്നതാണ് പരിഷ്‌കരിച്ച നിയമം.

അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. ശാരീരികമോ മാനിസികമോ ലൈംഗീകമോ ആയ മോശം പെരുമാറ്റം, ഭീഷണിപ്പെടുത്തൽ, നിയമപരമായ കടമകളും ബാധ്യതകളും പാലിക്കാതിരിക്കൽ, അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധം, ചൂഷണം എന്നിവ പീഡന പരിധിയിൽ വരും. മാതാപിതാക്കൾ വേർപിരിയുന്ന സാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണ ചുമതല മാതാവിനാണെന്നും നിയമം നിഷ്‌കർഷിക്കുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News