സൗദിയിലെ ഫ്‌ലൈനാസ് എയർലൈൻ റെക്കോർഡ് എണ്ണം വിമാനങ്ങൾക്ക് ഓർഡർ നൽകി

160 എയർബസ് വിമാനങ്ങളടക്കം 280 വിമാനങ്ങൾക്കാണ് ഫ്‌ലൈനാസ് ഓർഡർ നൽകിയത്

Update: 2024-07-26 16:25 GMT
Advertising

റിയാദ്: സൗദിയിലെ ഫ്‌ലൈനാസ് എയർലൈൻ റെക്കോർഡ് എണ്ണം വിമാനങ്ങൾക്ക് ഓർഡർ നൽകി. സൗദിയിലെ ബജറ്റ് എയർലൈനാണ് ഫ്‌ലൈനാസ്. കേരളത്തിലേക്കുൾപ്പെടെ സർവീസ് നടത്തുന്ന ഫ്‌ലൈനാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറാണിത്. നേരത്തെ എ 33 നിയോ ഇനത്തിൽ പെട്ട 120 വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയിരുന്നത്. ഇതിന് പിന്നാലെയാണിപ്പോൾ 160 എയർബസുകൾ വാങ്ങാനുള്ള മെഗാഡീൽ.

A320 neo ഇനത്തിലെ 75 വിമാനങ്ങളും a330-900 ശ്രേണിയിൽ പെട്ട പതിനഞ്ച് വിമാനങ്ങളുടെ ഓർഡറും ഇതിൽ പെടും. ആകെ ആയിരത്തി മുന്നൂറ് കോടി ഡോളറിന്റേതാണ് ഓർഡർ. സൗദി അറേബ്യയുടെ വ്യോമയാന മേഖലയിലെ പദ്ധതികൾ മുന്നിൽ കണ്ടാണ് പുതിയ ഓർഡറുകൾ. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വർധിപ്പിക്കാനും കമ്പനിക്കാകും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News