സൗദി - ചൈന വ്യാപാര പങ്കാളിത്ത മൂല്യം നാലായിരത്തിലധികം ബില്യൺ രൂപയായി
ചൈനീസ് പ്രധാനമന്ത്രി സൗദി കിരീടാവകാശിമായി കൂടിക്കാഴ്ച നടത്തി
റിയാദ്: സൗദി - ചൈന വ്യാപാര പങ്കാളിത്ത മൂല്യം നാലായിരത്തിലധികം ബില്യൺ രൂപ കവിഞ്ഞു. കയറ്റുമതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ചൈനീസ് പ്രധാനമന്ത്രി ഷാങ് ലിയുമായി സൗദി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം ജൂൺ മാസം വരെയുള്ള കണക്കുകളാണ് പുറത്തു വന്നത്.
ചൈനീസ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. മിഡിൽ ഈസ്റ്റിലെ ചൈനയുടെ ആദ്യത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളുടെയും ഇടയിലുള്ള ബന്ധം ദൃഢമാകുന്നതിന്റെ ഭാഗമായി രാഷ്ട്രീയം, സുരക്ഷ, സൈന്യം, ഊർജം, വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയുടെ ഭാഗമായി തീരുമാനിച്ചു.