ഉംറ സർവീസ് കമ്പനികൾക്കെതിരായ നടപടി; പരിഹാരനീക്കവുമായി സൗദി മന്ത്രാലയം

ഉംറക്കെത്തിയ തീര്‍ഥാടകരുടെ മടക്കം വൈകിച്ചത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ക്ക് വന്‍തുക പിഴ ചുമത്തുകയും പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തത്

Update: 2021-08-25 18:25 GMT
Editor : Shaheer | By : Web Desk
Advertising

സൗദിയിൽ ഉംറ സർവീസ് കമ്പനികൾക്കെതിരെ ചുമത്തിയ പിഴയും പ്രവര്‍ത്തനവിലക്കും പരിഹരിക്കുന്നതിന് ഹജ്ജ്-ഉംറ മന്ത്രാലയം ശ്രമമാരംഭിച്ചു. ഉംറക്കെത്തിയ തീര്‍ഥാടകരുടെ മടക്കം വൈകിച്ചത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ക്ക് വന്‍തുക പിഴ ചുമത്തുകയും പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തത്.

രാജ്യത്തെ ഉംറ സേവനവുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ഹജ്ജ്-ഉംറ മന്ത്രാലയം ശ്രമമാരംഭിച്ചത്. കമ്പനികള്‍ക്ക് ചുമത്തിയ പിഴ ഉള്‍പ്പെടെ ലഘൂകരിക്കുന്നതിനും നടപടി കൈകൊള്ളും. കമ്പനികള്‍ വഴി കഴിഞ്ഞ കാലങ്ങളില്‍ ഉംറക്കെത്തിയ തീര്ഥാടകര്‍ വിസാ കാലാവധിക്കുള്ളില്‍ രാജ്യംവിടാതെ തങ്ങിയതിനാണ് വന്‍തുക പിഴ ചുമത്തിയത്. ജവാസാത്ത് ഡയറക്ടറേറ്റാണ് ഒരാള്‍ക്ക് 25,000 റിയാല്‍ വീതം കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. ഇത്തരത്തില് പിഴ ചുമത്തിയ അഞ്ഞൂറിലേറെ കമ്പനികളുടെ മൊത്തം പിഴ തുക 200 കോടി റിയാലിലേറെ വരും.

പിഴ അടക്കുന്നത് വൈകിയതോടെ കമ്പനികളുടെ പ്രവര്ത്തനവും മരവിപ്പിച്ചിട്ടുണ്ട്. ഉംറ സേവന മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതും മേഖലയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹജ്ജ് ഉംറ ആക്ടിംഗ് മന്ത്രി ഡോ. ഉസാം ബിന് സഈദ് കമ്പനി ഉടമകളുമായി ചര്ച്ച നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെ തുടര്ന്ന് കമ്പനികളുടെ പ്രവര്ത്തനം നിലച്ചത് ഈ മേഖലയില്‍ ജോലിയെടുത്തിരുന്ന പതിനായിരങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News