ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ ഷഹീൻ ഗ്രൂപ്പ് സൗദിയിൽ കോച്ചിംഗ് കേന്ദ്രം ആരംഭിക്കുന്നു
നീറ്റ്, ജെഇഇ കോച്ചിംഗുകള്‍ക്ക് പുറമെ മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും കേന്ദ്രത്തിന് കീഴില്‍ ഒരുക്കും
Update: 2024-09-04 18:53 GMT
ദമ്മാം: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ ഷഹീൻ ഗ്രൂപ്പ് സൗദിയിൽ പ്രവർത്തനമാരംഭിക്കുന്നു. ദമ്മാം അറ്റ്ലസ് ഇന്റർനാഷണൽ സ്‌കൂൾ കേന്ദ്രമായി എൻട്രൻസ് പരിശീലനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. നീറ്റ്, ജെ.ഇ.ഇ കോച്ചിംഗുകൾക്ക് പുറമെ റെഗുലർ ക്ലാസുകളിലെ വിദ്യാർഥികൾക്ക് അകാദമിക് മികവിനുള്ള പരിശീലനം, സന്ദർശക വിസയിലെത്തുന്ന വിദ്യാർഥികൾക്കുള്ള പ്രത്യക ക്ലാസുകൾ എന്നിവ കേന്ദ്രത്തിന് കീഴിൽ ഒരുക്കും.
സെപ്തംബർ ഏഴിന് കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. വിദ്യഭ്യാസ, സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവർ ചടങ്ങിൽ സംബന്ധിക്കും. ദാവൂദ് മുഹമ്മദ് അലി, ആലികുട്ടി ഒളവട്ടൂർ, അബ്ദുൽ മജീദ് എം.എം, ഡോക്ടർ ഫറാസ് അഹമ്മദ്, ഷക്കീൽ ഹാഷ്മി, ഹരീഷ് റഹ്‌മാൻ, സൈഫുദ്ധീൻ, ഫയാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.