സൗദി കിഴക്കന്‍ പ്രവിശ്യ മാനവവിഭവശേഷി മന്ത്രാലയ ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു

ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അനുകമ്പയോടെ ഇടപെട്ടിരുന്ന മേധാവി കൂടിയായിരുന്നു അബ്ദുറഹ്മാന്‍ അല്‍മുഖ്ബില്‍

Update: 2024-02-10 18:06 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യ മാനവവിഭവശേഷി മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍മുഖ്ബില്‍ സ്ഥാനമൊഴിഞ്ഞു.  സ്തുത്യര്‍ഹമായ മുപ്പത്തിയെട്ട് വര്‍ഷത്തെ സേവനങ്ങള്‍ക്കൊടുവിലാണ് വിരമിച്ചത്.

ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അനുകമ്പയോടെ ഇടപെട്ടിരുന്ന മേധാവി കൂടിയായിരുന്നു അബ്ദുറഹ്മാന്‍ അല്‍മുഖ്ബില്‍.

നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക സേവനത്തിന് വിരാമമിട്ടാണ് സൗദി കിഴക്കന്‍ പ്രവിശ്യ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ ഫഹദ് അല്‍മുഖ്ബില്‍ സ്ഥാനമൊഴിഞ്ഞത്.

ഇന്ത്യന്‍ പ്രവാസികളായ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ അനുകമ്പയോടെ നടപടി സ്വീകരിച്ച വ്യക്തി കൂടിയാണ് അബ്ദുറഹ്മാന്‍. മന്ത്രാലയത്തിന് കീഴില്‍ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളില്‍ നേരിട്ട് ഇടപെടല്‍ നടത്തിയ മേധാവിയെയാണ് നഷ്ടമാകുന്നതെന്ന് സാമൂഹ്യ രംഗത്തുള്ളവര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് പുതുതായി സ്ഥാനമേറ്റെടുത്ത ഡയറക്ടര്‍ വ്യക്തമാക്കി. 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News